മത്തങ്ങ വിത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാമോ..?

ധാരാളം പോഷകങ്ങൾ നിറഞ്ഞ ഒന്നാണ് മത്തങ്ങ വിത്ത്. ഭാരം കുറയ്ക്കാൻ മികച്ചൊരു പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയിൽ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അത് പോലെ തന്നെ കലോറിയും കുറവുള്ള പച്ചക്കറിയാണ്. വിറ്റാമിനുകളുടെയും (എ, സി, ഇ) ധാതുക്കളുടെയുമൊക്കെ (ബീറ്റാ കരോട്ടിൻ) കലവറയാണ് മത്തങ്ങ. മത്തങ്ങ മാത്രമല്ല, അതിന്റെ ഉള്ളിൽ കാണപ്പെടുന്ന വിത്തുകളും (കുരു) വളരെ പോഷകസമൃദ്ധമാണ്.
പ്രമേഹമുള്ളവർക്ക് മികച്ചൊരു ഭക്ഷണമാണ് മത്തങ്ങ വിത്ത്. പ്രമേഹത്തെ നിയന്ത്രിക്കുമ്പോൾ പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്നു. കുറഞ്ഞ കാർബോഹൈഡ്രേറ്റ്, ഉയർന്ന അളവിലുള്ള നാരുകൾ എന്നിവ മത്തങ്ങയെ കൂടുതൽ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റുന്നു. വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ.
മത്തങ്ങയിൽ കാർബോഹൈഡ്രേറ്റ് താരതമ്യേന കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 28 ഗ്രാം മത്തങ്ങ വിത്തിൽ ഏകദേശം 5 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നതിനാൽ പ്രമേഹമുള്ള വ്യക്തികൾക്ക് നാരുകൾ ഗുണം ചെയ്യും.
മത്തങ്ങ വിത്തുകൾ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ്. മത്തങ്ങ വിത്തിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. മതിയായ മഗ്നീഷ്യം കഴിക്കുന്നത് മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ പോലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ ആരോഗ്യകരമായ കൊഴുപ്പുകളാൽ മത്തങ്ങ വിത്തുകൾ സമ്പുഷ്ടമാണ്. ഈ കൊഴുപ്പുകൾ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മറ്റൊന്ന് സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണമാണ് മത്തങ്ങ. ലബോറട്ടറി പഠനങ്ങളിൽ സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള ചിലതരം അർബുദങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് മത്തങ്ങ വിത്തുകൾ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. മൃഗങ്ങളിൽ നടത്തിയ ഒരു പഠനത്തിൽ മത്തങ്ങ വിത്ത് കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ എങ്ങനെയൊക്കെ ഉൾപ്പെടുത്താം?
1. മത്തങ്ങ കുരു സ്മൂത്തിസിൽ ചേർത്ത് ഉപയോഗിക്കാം.
2. തൈരിലോ സാലഡിലോ ചേർത്ത് കഴിക്കാം.
3. കുക്കീസ് ആയി ബേക്ക് ചെയ്ത് ഉപയോഗിക്കാം.