മാതള നാരങ്ങാ ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാലോ..?

pomegranate juice

കലോറി വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും മാതളത്തിന്‍റെ ജ്യൂസ് സഹായിക്കും. 

മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്. 

ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനായും മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്‍സ്  രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ മാതളത്തിന്‍റെ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Tags