ചെറുതൊന്നുമല്ല പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍

പൈനാപ്പിള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രോംലൈന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടത്രേ.
ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോംലൈന്‍ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്.
കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
രോഗപ്രതിരോധശക്തി വർധിപ്പിക്കാനും മുറിവ് വേഗം ഉണങ്ങാനും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാന്‍ പൈനാപ്പിള്‍ സഹായിക്കും. നേരത്തേ സൂചിപ്പിച്ച 'ബ്രോംലൈന്‍' എന്ന എന്‍സൈം തന്നെയാണ് ഇവിടെയും ഉപകാരിയാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പാര്‍ശ്വഫലങ്ങള്‍...
ഇങ്ങനെ ധാരാളം ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ പൈനാപ്പിള്‍ ഒരിക്കലും അമിതമായി കഴിക്കരുത്. ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും.