കുരുമുളകിന്റെ ആരോഗ്യഗുണങ്ങൾ അറിയാമോ...?

കുരുമുളകിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകൾ, ആന്റി ഓക്‌സിഡന്റുകൾ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മൽ, തൊണ്ടവേദന എന്നിവ കുറയ്ക്കാനും കുരുമുളക് സഹായിക്കും.
ഭക്ഷണത്തിൽ നിന്നും ശരിയായ വിധത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. കുരുമുളകിലെ പ്രധാന ആൽക്കലോയിഡ് ഘടകങ്ങൾ, തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തിന് സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ദഹനനാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കുരുമുളക് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. കറുത്ത കുരുമുളക് ശരീരഭാരം കുറയ്ക്കാനും ചുമ, ജലദോഷം എന്നിവ ഒഴിവാക്കാനും ശരീരവണ്ണം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി.
എല്ലുകളുടെ ആരോഗ്യം, മുറിവ് ഉണക്കൽ എന്നിവയ്ക്ക് സഹായിക്കുന്ന ധാതുവായ മാംഗനീസിന്റെ നല്ല ഉറവിടമാണ് കുരുമുളക്. ഒരു ടീസ്പൂൺ കുരുമുളകിൽ പ്രതിദിനം ശുപാർശ ചെയ്യുന്ന മാംഗനീസിന്റെ (ഡിആർഐ) 16 ശതമാനവും വിറ്റാമിൻ കെയുടെ ഡിആർഐയുടെ 6 ശതമാനവും അടങ്ങിയിട്ടുള്ളതായി വിദഗ്ധർ പറയുന്നു.
കുരുമുളകിന് "കാർമിനേറ്റീവ്" ഗുണങ്ങളുണ്ട്. അതായത് ഇത് വായുവിനെയും മറ്റ് ദഹന പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. കഫ, വാത, പിത്ത എന്നിവയെ ശമിപ്പിക്കാൻ കുരുമുളക് നല്ലതായി കണക്കാക്കപ്പെടുന്നതായി പുരാതന വൈദ്യശാസ്ത്രം സൂചിപ്പിക്കുന്നു.