പനീറിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...
കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. വിശപ്പ് കുറയ്ക്കാന്‍ ഇവ സഹായിക്കും. എന്നാല്‍ മിതമായ അളവില്‍ മാത്രം പനീര്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
രണ്ട്...
പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. അമിനോ ആസിഡും അടങ്ങിയ ഇവ സസ്യഭുക്കുകൾക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്.
മൂന്ന്...
പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീര്‍ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും നല്ലതാണ്.
നാല്...
പനീറിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇവ അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാം.
അഞ്ച്...
കാത്സ്യം, ഫോസ്ഫറസ്, വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്‍റെ ആരോഗ്യത്തിന് വേണ്ട ധാരാളം ഘടകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലിന്‍റെയും പല്ലിന്‍റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്.
ആറ്...
സിങ്ക് ധാരാളം അടങ്ങിയ പനീര്‍ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്.
ഏഴ്...
വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയ പനീര്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി12-ന്‍റെ കുറവ് ഉള്ളവര്‍ക്ക്
എട്ട്...
സ്ട്രെസും ഉല്‍കണ്‌ഠയും കുറയ്ക്കാനും പനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.