ജീവകം സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും കലവറ; ഭക്ഷണത്തിൽ ഉൾപ്പെടുത്താം പുളിവെണ്ട..


ജീവകം-സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും കലവറയാണ് മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും അറിയപ്പെടുന്ന പുളിവെണ്ട. പണ്ട് കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സുലഭമായുണ്ടായിരുന്ന ചെടിയായിരുന്നു പുളിവെണ്ട. വലിയ പരിചരണമൊന്നും വേണ്ടാത്ത ഇവ കാട് പോലെ തഴച്ചു വളരുകയും ചെയ്യും. എന്നാൽ ഇന്ന് ഇത് കണി കാണാൻ പോലും കിട്ടാത്ത അവസ്ഥയാണ്.
tRootC1469263">അരമീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണ് പുളിവെണ്ടയുടേത്. ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ജാം, ജെല്ലി, അച്ചാര്‍, സ്‌ക്വാഷ് എന്നിവ തയ്യാറാക്കുന്നതിനൊപ്പം ഇവ കറികളിലും ഉപയോഗിച്ച് വരുന്നു.

ഇതിന്റെ ഇല, ചെടിത്തണ്ട് എന്നിവ ചതച്ച് വെള്ളം തിളപ്പിച്ചത് കുടിച്ചാല്‍ വയറുവേദന മാറും. ശരീരത്തിന്റെ വേദന, നീര്, ഇവ മാറുന്നതിന് പുളി വെണ്ടയുടെ ഇലയിട്ടുവെന്ത വെള്ളത്തില്‍ കുളിക്കാം. ഭക്ഷ്യയോഗ്യമായ ഇലയ്ക്കും വിദളത്തിനും പുളിരസമാണ്.
ഓരോ 100 ഗ്രാം വിദളത്തിലും പുളിരസമാണ്. ഓരോ 100 ഗ്രാം വിദളത്തിലും 86 ഗ്രാം ജലാംശവും, 11.31 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും, 0.96 ഗ്രാം മാംസ്യവും, 0.64 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. കൂടാതെ 14 മൈക്രോ ഗ്രാം ജീവകം എ, 0.011 മില്ലി ഗ്രാം ജീവകം ബി-1, 0.028 മില്ലി ഗ്രാം ജീവകം ബി-2, 0.31 മില്ലി ഗ്രാം, ജീവകം ബി-3, 12 മില്ലി ഗ്രാം ജീവകം-സി, 46 മില്ലി ഗ്രാം കാത്സ്യം, 1.47 മില്ലി ഗ്രാം ഇരുമ്പ് എന്നിവയും ഉണ്ട്.
വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുളിവെണ്ടയുടെ ഇലകളും വിദളങ്ങളും ഉണക്കിപ്പൊടിച്ച് ചായയുണ്ടാക്കി കഴിക്കുന്നു. ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ ഇതിന് വളരെ പ്രചാരമുണ്ട്. അള്‍സര്‍ പോലുളള അസുഖങ്ങള്‍ അമിതരക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ ഇത് അത്യുത്തമം.
കാത്സ്യം സമൃദ്ധമായടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ ഉപയോഗം പല്ലിനും മോണയ്ക്കും നല്ല ബലം നല്‍കുമെന്ന് കരുതുന്നു. ഫോസ്ഫറസ് അടങ്ങിയിരിരക്കുന്നതിനാല്‍ പേശികള്‍ക്ക് ശക്തി പകരുവാനും ഇത് ഉപകരിക്കും. അര്‍ബുദ കോശങ്ങളുടെ തുടര്‍വ്യാപനം പരിമിതപ്പെടുത്താനും ഇതിന്റെ ഉപയോഗം ഉപകരിക്കും.