തൊടിയിലെ ‘മഷിത്തണ്ട്’ വെറുതെ കളയണ്ട ; ഗുണങ്ങൾ ഏറെയാണ്..
പണ്ട് കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന ‘മഷിത്തണ്ട് ‘ നിസ്സാരക്കാരനല്ല. ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്.വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, മക പച്ച, കോലുമഷി, വെള്ളംകുടിയൻ അങ്ങനെ പലവിധ നാമങ്ങളിലറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം “പേപ്പറൊമിയ പെലുസിഡ” എന്നാണ്. സിൽവർ ബുഷ്, പെപ്പർ എൽഡർ പ്ലാന്റ്, ഷൈനിങ് ബുഷ് പ്ലാന്റ് എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളിൽ ഇത് അറിയപ്പെടുന്നത്.
tRootC1469263">ഇതിന്റെ ഇലയും തണ്ടും ചേരുന്ന തോരൻ അതിസ്വാദിഷ്ടവും ആരോഗ്യഗുണങ്ങളാൽ സമ്പന്നവുമാണ്. ഇത് ഒരു ഉത്തമ വേദന സംഹാരികൂടിയാണ്. മഷിത്തണ്ടിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പുരൂപത്തിലാക്കി നെറ്റിത്തടത്തിൽ വെച്ചാൽ തലവേദന പമ്പകടത്താം. വൃക്കരോഗങ്ങൾ മാറ്റാൻ ഇത് പ്രയോജനപ്പെടുത്തുന്നവരും ഉണ്ട്.
മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ പലനാടുകളിലും ഇത് സാലഡിനകത്തും ഇടാറുണ്ട് . ഇതിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള കഴിവുണ്ട്.
മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധ സസ്യം കൂടിയാണ് . വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട് . വേനൽകാലകളിൽ ഇതിന്റെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുകയും, നമുക്ക് ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഇത് ഫെയ്സ് പാക്ക് ആയി ഉപയോഗിക്കാം. മുഖക്കുരു പോലുള്ള ചർമ വൈകല്യങ്ങളെ തടയാനുള്ള കഴിവുണ്ട് ഇവയ്ക്ക്. ആമസോൺ മേഖലയിലും, ഗയാനയിലും ചുമ മാറാനുള്ള ഔഷധമായി ഇത് ഉപയോഗിച്ചുവരുന്നു. യൂറിക് ആസിഡിന്റെ അളവ് കുറക്കുവാൻ ഫിലിപ്പീൻസിൽ ഇതിന്റെ ഉപയോഗം കൂടുതലാണ്. വടക്ക് കിഴക്ക് ബ്രസീലിൽ കൊളസ്ട്രോൾ കുറക്കുവാനും ഇത് ഉപയോഗിക്കുന്നു.
The post തൊടിയിലെ ‘മഷിത്തണ്ട്’ വെറുതെ കളയണ്ട ; ഗുണങ്ങൾ ഏറെയാണ്.. first appeared on Keralaonlinenews..jpg)


