കർക്കിടകത്തിൽ കഴിക്കാം പത്തിലത്തോരൻ..

കർക്കിടകത്തിൽ കഴിക്കാം പത്തിലത്തോരൻ..

ആരോഗ്യ സംരക്ഷണത്തിനുള്ള മാസമായിട്ടാണ് കര്‍ക്കിടകത്തെ പലരും കാണുന്നത്. അതുകൊണ്ടുതന്നെയാണ് ആരോഗ്യത്തിനു രോഗ പ്രതിരോധ ശേഷി നേടാനും തലമുറകളായി കർക്കിടകത്തിൽ ഔഷധ കഞ്ഞി കഴിക്കുന്നത്. ഔഷധ കഞ്ഞി പോലെത്തന്നെ ആരോഗ്യം പ്രധാനം ചെയ്യുന്ന ഒന്നാണ് പത്തിലത്തോരനും. നമ്മുടെ പറമ്പുകളിൽ നിന്നു ലഭിക്കുന്ന അതിവിശിഷ്ടമായ ഇലകൾ ഉപയോഗിച്ചാണ് തോരനുണ്ടാക്കുന്നത്. തകരയില, കാട്ടുതാൾ, തഴുതാമയില, ചേമ്പില, പയറില, കുമ്പളത്തില, മത്തന്‍റെ തളിരില, മുള്ളൻചീര, കോവലില, ചേനയില എന്നിവയാണ് ആ പത്തിലകള്‍..

tRootC1469263">

കാട്ടുതാളും തകരയും

കർക്കിടകത്തിൽ കഴിക്കാം പത്തിലത്തോരൻ..

പത്തിലകളിൽ മുന്നില്‍ നില്‍ക്കുന്നത് താള് ആണ്. ഇതില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മികച്ച ദഹനത്തിനും ഇത് വളരെയധികം സഹായിക്കുന്നു. ശ്വാസകോശ രോഗമുള്‍പ്പടെയുള്ളവയെ പ്രതിരോധിക്കുന്നതിന് തകര സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചേമ്പിലയും ചേനയിലയും

കർക്കിടകത്തിൽ കഴിക്കാം പത്തിലത്തോരൻ..

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ചേമ്പില കൊളസ്‌ട്രോള്‍ കുറക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങളെ വരെ നശിപ്പിക്കാനുള്ള കഴിവും ചേമ്പിലയ്ക്കുണ്ട്. സ്വാദിഷ്ടമായ ചേനയില രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

തഴുതാമ, മുള്ളൻചീര

കർക്കിടകത്തിൽ കഴിക്കാം പത്തിലത്തോരൻ..

കരൾ, വൃക്ക, ഹൃദയം എന്നിവയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ് തഴുതാമ. വളരെ കുറച്ചു കാലറികൾ മാത്രമടങ്ങിയിരിക്കുന്ന മുള്ളൻ ചീരയിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിത വണ്ണം, ഹൃദ്രോഗം , രക്തസമ്മർദ്ദം എന്നിവ തടയാൻ സഹായിക്കുന്നു.

മത്തന്റെയും കുമ്പളത്തിന്റെയും ഇലകൾ

കർക്കിടകത്തിൽ കഴിക്കാം പത്തിലത്തോരൻ..

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് മത്തനില. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മത്തനില സഹായിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കുമ്പളത്തിന്റെ ഇല. കുമ്പള കായയെക്കാൾ ഇരട്ടി ഗുണം കുമ്പളത്തിന്റെ ഇലയിലുണ്ട്.

പയറില, കോവലില

കർക്കിടകത്തിൽ കഴിക്കാം പത്തിലത്തോരൻ..

കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എല്ലാ മികച്ചതാണ് പയറിന്റെ ഇല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. കോവലിലയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്.

പത്തിലത്തോരൻ തയ്യാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കിയ ഇലകൾ ചെറുതായി അരിയുക (ഓരോന്നും ഓരോ പിടി വീതം എടുക്കണം). അതേസമയം കുറച്ചു തേങ്ങയും കാന്താരിമുളകും ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകവും കൂടി ഒന്നു ചതച്ചെടുത്ത് മാറ്റിവയ്ക്കാം.

ശേഷം ഒരു ചീനച്ചട്ടിയിൽ അൽപ്പം വെളിച്ചെണ്ണ എടുത്ത് ചൂടായ ശേഷം അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിക്കുക. ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക.

രണ്ടിമിനിറ്റ് ഇങ്ങനെ വേവിച്ച ശേഷം ചതച്ചെടുത്ത കൂട്ട് ഇലയിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അഞ്ചു മിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം. ഇതിലേക്ക് വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ല.

The post കർക്കിടകത്തിൽ കഴിക്കാം പത്തിലത്തോരൻ.. first appeared on Keralaonlinenews.

Tags