ദിവസവും ഒരു ഗ്ലാസ് മോര്, എല്ലുകള്‍ക്ക് കരുത്തേകും, കൊളസ്‌ട്രോളും പ്രഷറും കുറയ്ക്കും, പൊട്ടാസ്യവും വിറ്റാമിനുകളും, പറഞ്ഞാല്‍ തീരാത്ത ആരോഗ്യഗുണങ്ങള്‍
തണുപ്പിച്ച മോര് വേനല്‍ക്കാലത്ത് ആശ്വാസം നല്‍കുന്ന പാനീയമാണ്. എണ്ണമറ്റ ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. തൈരില്‍ നിന്നും വെണ്ണ വേര്‍തിരിച്ചശേഷം അവശേഷിക്കുന്നതാണ് പരമ്പരാഗത മോര്. തൈരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇത് ഉണ്ടാക്കാം. ലാക്റ്റിക് ആസിഡ് ഉല്‍പ്പാദിപ്പിക്കുന്ന ബാക്ടീരിയകള്‍ ഉപയോഗിച്ച് കൊഴുപ്പില്ലാത്ത പാല്‍ പുളിപ്പിച്ചാണ് വാണിജ്യപരമായി ലഭ്യമായ കള്‍ച്ചര്‍ഡ് മോര് തയ്യാറാക്കുന്നത്.
tRootC1469263">മോരിന്റെ പോഷക മൂല്യം
100 മില്ലി മോര് ഏകദേശം 40 കലോറി ഊര്‍ജ്ജം നല്‍കുന്നു. വെണ്ണ നീക്കം ചെയ്യുന്നതിനാല്‍ പാലിനേക്കാള്‍ കൊഴുപ്പ് കുറഞ്ഞ കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനിന്റെയും കാല്‍സ്യത്തിന്റെയും നല്ല ഉറവിടമാണ്. സോഡിയം, പൊട്ടാസ്യം, വിറ്റാമിനുകള്‍, ഫോസ്ഫറസിന്റെ അംശങ്ങള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക്കുകള്‍ മോരില്‍ അടങ്ങിയിട്ടുണ്ട്.
ഒരു വ്യക്തിക്ക് ശുപാര്‍ശ ചെയ്യുന്ന പ്രതിദിന ഉപഭോഗത്തിന്റെ 28% കാല്‍സ്യം മോരില്‍ അടങ്ങിയിരിക്കുന്നു.
മോര് പ്രോട്ടീന്റെ നല്ല ഉറവിടമാണ്, 100 മില്ലി മോരില്‍ 3.3 ഗ്രാം പ്രോട്ടീനുണ്ട്
വൈറ്റമിന്‍ ബി 12 ന്റെ നല്ല ഉറവിടം കൂടിയാണ് മോര്
മോര് ഉന്മേഷദായകവും നമ്മുടെ ശരീരത്തെ പെട്ടെന്ന് തണുപ്പിക്കുന്നതുമാണ്. കൊടും വേനല്‍ മാസങ്ങളില്‍ നമ്മുടെ ദാഹം ശമിപ്പിക്കാനും ശരീരത്തെ തണുപ്പിക്കാനും ജീരകവും പുതിനയും ഉപ്പും ചേര്‍ത്ത ഒരു ഗ്ലാസ് മോര് വളരെ അനുയോജ്യമാണ്. കറിവേപ്പിലയും മുളകും ഇഞ്ചിയും ചേര്‍ത്ത മോരിനും ഇഷ്ടക്കാര്‍ ഏറെയുണ്ട്. ഇതില്‍ 90 ശതമാനം വെള്ളവും പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ജല സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും നിര്‍ജ്ജലീകരണം തടയുന്നതിനും ഫലപ്രദമാണ്.
നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഒരു അനുഗ്രഹമാണ് മോര് എന്ന് പറയാറുണ്ട്. മോരിലെ ആരോഗ്യകരമായ ബാക്ടീരിയയും ലാക്റ്റിക് ആസിഡും ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.
ഒരു ഗ്ലാസ് ശുദ്ധമായ മോര് കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ദിവസം മുഴുവന്‍ നിങ്ങളെ സജീവമായി നിലനിര്‍ത്തുകയും ചെയ്യും. മോരിലെ റൈബോഫ്‌ലേവിന്‍ നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജോത്പാദന സംവിധാനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഒരു ബി വിറ്റാമിനാണ്. പ്രോട്ടീനുകള്‍ ഉണ്ടാക്കുന്ന നിങ്ങളുടെ ശരീരത്തിലെ അമിനോ ആസിഡുകളെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
കാല്‍സ്യത്തിന്റെ നല്ല ഉറവിടമാണ് മോര്. 100 മില്ലി മോരില്‍ ഏകദേശം 116 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും കരുത്തേകുന്നു. ബി കോംപ്ലക്‌സ് വിറ്റാമിനുകളും വിറ്റാമിന്‍ ഡിയും കൊണ്ട് സമ്പുഷ്ടമായ മോരില്‍ കലോറിയും കൊഴുപ്പും കുറവാണ്.
എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ പലപ്പോഴും ആസിഡ് റിഫ്‌ലക്‌സിലേക്ക് നയിക്കുകയും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും. കുരുമുളകും മല്ലിയിലയും ചേര്‍ത്ത ഒരു ഗ്ലാസ് ബട്ടര്‍ മില്‍ക്ക് നമ്മുടെ അസിഡിറ്റിയുടെ ലക്ഷണങ്ങളെ തല്‍ക്ഷണം ലഘൂകരിക്കാന്‍ സഹായിക്കുന്നു. മോരിലെ ലാക്റ്റിക് ആസിഡ് ആമാശയത്തിലെ അസിഡിറ്റി സാധാരണ നിലയിലാക്കും.
പതിവായി മോര് കുടിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കും. ഇത് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പതിവ് ഉപയോഗം രക്തസമ്മര്‍ദ്ദം ഫലപ്രദമായി കുറയ്ക്കുകയും രക്താതിമര്‍ദ്ദം, ഹൃദ്രോഗം എന്നിവയുള്ള രോഗികളെ സഹായിക്കുകയും ചെയ്യും. മോരിലെ പൊട്ടാസ്യവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ദിവസവും മോര് കുടിക്കുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും വിവിധ അണുബാധകളില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. മോരിലെ പ്രോബയോട്ടിക്‌സ് ദഹനത്തെ ശരിയായി നിലനിര്‍ത്തുകയും അതുവഴി ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു, പാടുകള്‍ എന്നിവ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഇത് നമ്മുടെ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നല്‍കും.
.jpg)


