മുസംബി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...

google news
moosambi

ഒന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ മുസംബി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും.

രണ്ട്...

ചര്‍മ്മത്തെ ഉറപ്പുള്ളും ശക്തവുമാക്കാനുള്ള കൊളാജന്‍ ഉല്‍പാദിപ്പിക്കാന്‍ വിറ്റമിന്‍ സി വളരെ ആവശ്യമാണ്. മുസംബിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയില്‍  ആന്റിഓക്‌സിഡന്റുകള്‍ വളരെ കൂടുതലുമാണ്, ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചര്‍മ്മ മാറ്റങ്ങളെ ചെറുക്കാന്‍ സഹായിക്കും. അതിനാല്‍ മുസംബി പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ മുസംബി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്...

ഉയർന്ന ജലാംശം അടങ്ങിയ മുസംബി നിർജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. കാൽസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ള ഇവ വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. മുസംബി ജ്യൂസായി കുടിക്കുന്നതും ഗുണകരമാണ്.

അഞ്ച്...

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും  മുസംബി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക:  ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Tags