മള്‍ബെറിയുടെ ആരോഗ്യഗുണങ്ങൾ അറിയാം...

ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ് മൾബെറി. മൾബെറിയിലെ ഡയറ്ററി ഫൈബർ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും.
മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് നല്ലതാണ്. മൾബെറിയിലടങ്ങിയ ഭക്ഷ്യ നാരുകളാണ് ഇതിന് സഹായിക്കുന്നത്.
മൾബെറി കഴിക്കുന്നതിലൂടെ രക്തചംക്രമണം നിയന്ത്രണത്തിലാകുന്നു. അയൺ ധാരാളം അടങ്ങിയതിനാൽ ചുവന്ന രക്തകോശങ്ങളുടെ നിർമാണം വര്‍ധിപ്പിക്കാൻ മൾബെറി സഹായിക്കുന്നു. വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും.
മള്‍ബെറിയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
മൾബെറിയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. മള്‍ബെറിയിലെ വിറ്റാമിന്‍ സി, കാൽസ്യം എന്നിവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്.
പ്രമേഹരോഗികള്‍ക്കും മള്‍ബെറി ധൈര്യമായി കഴിക്കാം. മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
കാത്സ്യം വളരെ കൂടിയ അളവിൽ മൾബെറിയിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മള്‍ബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അകാല വാർധക്യം തടയാന്‍ ഇത് സഹായിക്കും. ഒപ്പം തലമുടി കൊഴിച്ചില്‍ തടയാനും ഇവ സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. മള്‍ബെറിയില്‍ കലോറി വളരെ കുറവാണ്. മൾബെറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും. ഇത്തരത്തിലും മള്‍ബെറി വണ്ണം കുറയ്ക്കാന്‍ സഹായിക്കും.