ശർക്കരയുടെ ആരോഗ്യഗുണങ്ങൾ...

jaggery

നമ്മുടെ മൊത്തത്തിൽ ആരോഗത്തിന് ശർക്കര ഒരു മികച്ച പ്രതിവിധിയാണ്. ഇരുമ്പ് ധാരാളമായി അടങ്ങിയ ശർക്കര ആരോഗ്യമുള്ള രക്തകോശങ്ങളെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നത് ക്ഷീണം കുറയ്ക്കാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

മറ്റ് മധുരപലഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ശർക്കര ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. ശർക്കരയിൽ ഫിനോളിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ പൊതുവെ ചിലതരം കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഏറ്റവും നല്ലതാണ് ശർക്കര. ശർക്കര ഒരു ക്ലെൻസിങ് ഏജന്റാണെന്ന് പറയാം. ശർക്കര പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ തടയാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ശർക്കരയുടെ ഏറ്റവും പ്രശസ്തമായ ഗുണങ്ങളിൽ ഒന്ന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവ് അതിനുണ്ട് എന്നതാണ്. പതിവായി കഴിക്കുകയാണെങ്കിൽ, രക്തം ശുദ്ധീകരിക്കുന്നതിനും ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിനും ശർക്കര വളരെയധികം സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് വിവിധ രക്ത തകരാറുകളും രോഗങ്ങളും തടയാനും ഇത് സഹായിക്കുന്നു. ശർക്കര പ്രതിരോധശേഷി വർധിപ്പിക്കുകയും രക്തവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

ശർക്കരയിൽ സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിവിധ അണുബാധകൾക്കുള്ള ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന് ശർക്കര മികച്ചതാണ്. നിരവധി പ്രകൃതിദത്ത ഗുണങ്ങളാൽ നിറഞ്ഞതാണ് ശർക്കര. വിവിധ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ ഇത് ചർമ്മത്തിന് ശരിയായ പോഷണം നൽകുന്നു. ശർക്കരപ്പൊടി ചർമ്മത്തിലെ അണുബാധയ്ക്കും തിളങ്ങുന്ന ചർമ്മത്തിനും ചർമ്മത്തെ വെളുപ്പിക്കുന്നതിനുള്ള ചികിത്സയ്ക്കും ഉപയോഗപ്രദമാണ്. ചർമ്മത്തിന് ശരിയായ പോഷണം എന്നാൽ ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം സ്വന്തമാക്കാനും ശർക്കര സഹായിക്കും.

Tags