പച്ചമുളകിന്റെ ആരോഗ്യഗുണങ്ങൾ...

പച്ചമുളകിൽ കലോറി ഒട്ടും ഇല്ല എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന ഗുണം. ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഉപാപാചയപ്രവർത്തനങ്ങളെ വേഗത്തിലാക്കാനും ഇവ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പച്ച മുളക് അർബുദ സാധ്യതയെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു.
പച്ചമുളക് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്.
വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും പച്ചമുളക് നല്ലതാണ്. ഇരുമ്പിന്‍റെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ പച്ച മുളക് പതിവായി കഴിക്കുന്നത് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന പച്ചമുളക് ദഹനം എളുപ്പമാക്കാനും സഹായിക്കും.