അറിയാം ഗ്രീന്‍ ബീന്‍സിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

google news
ssss

ഒന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ തടയാനും ഗ്രീന്‍ ബീന്‍സ് കഴിക്കുന്നത് നല്ലതാണ്.

രണ്ട്...

അന്നജം കുറഞ്ഞ, നാരുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്.

മൂന്ന്...

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ബീന്‍സില്‍ കാത്സ്യം ഉള്‍പ്പടെ നിരവധി ധാതുക്കളും മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

നാല്...

ഗ്രീന്‍ ബീന്‍സ് കാത്സ്യത്തിന്റെ നല്ല ഉറവിടമാണ്. കാത്സ്യം ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കും. ശക്തമായ അസ്ഥികള്‍ക്ക് ആവശ്യമായ മറ്റൊരു പോഷകമായ വിറ്റാമിന്‍ കെയും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്രീന്‍ ബീന്‍സ് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

അഞ്ച്...

കണ്ണുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് പ്രധാന ആന്റി ഓക്‌സിഡന്റുകളായ 'ല്യൂട്ടിന്‍', 'സിയാക്‌സാന്തിന്‍' എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീന്‍ ബീന്‍സ്. കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട കരോട്ടിനോയിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്രീന്‍ ബീന്‍സ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ആറ്...

അയണ്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും സഹായിക്കും.

ഏഴ്...

വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗ്രീന്‍ ബീന്‍സ് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags