അറിയാം ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ...

google news
ginger

ദഹനം മെച്ചപ്പെടുത്തും: ദഹനം മെച്ചപ്പെടുത്താനുള്ള മികച്ചൊരു മാർ​ഗമാണ് ഇഞ്ചി. ദഹനത്തെ സഹായിക്കുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഓക്കാനം, വയറുവേദന എന്നിവ ഒഴിവാക്കുകയും കുടലിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് പോലുള്ള ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഇത് പ്രത്യേകിച്ചും സഹായകമാകും.

അണുബാധകൾ തടയുന്നു: മുറിവുകളിലേക്കോ അണുബാധയിലേക്കോ ഉള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് വീക്കം. എന്നാൽ വിട്ടുമാറാത്ത വീക്കം ഹൃദ്രോഗം, കാൻസർ, സന്ധിവാതം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇഞ്ചിയിൽ ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉണ്ട്. ഇത് വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിക്കും: ഇഞ്ചിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഹാനികരമായ ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ ഇഞ്ചി സത്ത് സപ്ലിമെന്റ് കഴിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ അണുബാധകളിൽ 28% കുറവുണ്ടെന്ന് കണ്ടെത്തി.

രക്തചംക്രമണം മെച്ചപ്പെടുത്തും : രക്തചംക്രമണം മെച്ചപ്പെടുത്താനും പേശി വേദന കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കും. ഇഞ്ചി ഊർജ്ജം നൽകാനും സഹായിക്കും.

ആർത്തവചക്രത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ഇഞ്ചി ഉപയോഗിക്കുന്നത് വേദന ശമിപ്പിക്കാൻ സഹായിക്കുന്നു, കൂടാതെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവ അസ്വസ്ഥകൾ കുറയ്ക്കുന്നു.

Tags