ഇഞ്ചി ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

പലതരത്തിലുള്ള രോഗങ്ങൾ അകറ്റാൻ ഇഞ്ചിയ്ക്ക് കഴിയും. ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ മികച്ചൊരു പരിഹാരമാണ്.
ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഹൈപ്പർടെൻഷൻ സാധ്യത കുറയുന്നതായി കണ്ടെത്തി. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദഗ്ധർ പറയുന്നു.
ഇഞ്ചിക്ക് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശേഷിയുണ്ട്. ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നിതിനും രക്തത്തിലെ പഞ്ചസാര നില കുറയ്ക്കുന്നതിനും തുടങ്ങി അണുബാധകളെ ചെറുത്തു നിർത്തുന്നതിനും ദഹനത്തെ മികച്ചതാക്കി മാറ്റുന്നതിനും വരെയുള്ള എല്ലാറ്റിനും ഉത്തമ പരിഹാരമാണ്.