അറിയാം പെരുംജീരകത്തിന്റെ ആരോഗ്യഗുണങ്ങൾ...

google news
perumjeerakam

വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഉച്ചയൂണിന് ശേഷം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് പണ്ട് നമ്മുടെ വീടുകളിൽ ഉണ്ടായിരുന്ന ശീലങ്ങളിൽ ഒന്നായിരുന്നു. വായ്ക്ക് ഉന്മേഷം തരുന്നത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇവയ്ക്കുണ്ട്.

പെരുംജീരകത്തിൽ കലോറി കുറവാണ്. ഉയർന്ന നാരുകളും മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാൽ നിറഞ്ഞതുമാണ്. വിറ്റാമിൻ സി, ഇ, കെ എന്നിവയും കാൽസ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തീർച്ചയായും, അവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

പെരുംജീരകം ഭക്ഷണത്തിനു ശേഷമുള്ള മറ്റ് വിത്തുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്ന അളവിൽ നൈട്രൈറ്റുകൾ അടങ്ങിയിട്ടുണ്ട് എന്ന് പഠന ഫലങ്ങൾ കാണിക്കുന്നു. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വർദ്ധിപ്പിക്കുമെന്നും ഇത് കാണിച്ചു. നൈട്രൈറ്റുകൾ ഹൃദയത്തിന്റെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അവയിലെ സമ്മർദ്ദം കുറയ്ക്കുകയും വിശ്രമിക്കുകയും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പെരുംജീരകം ആൻജിയോജെനിസിസ് അല്ലെങ്കിൽ മുമ്പുണ്ടായിരുന്നവയിൽ നിന്ന് പുതിയ രക്തക്കുഴലുകളുടെ രൂപീകരണത്തിനും സഹായിക്കുന്നു. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പെരുംജീരകത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇതിനെ കുറിച്ച് പറയുന്നു. ജേർണൽ ഓഫ് ഫുഡ് സയൻസിൽ പഠനം പ്രസിദ്ധീകരിച്ചു.

പെരുംജീരകം നാരുകളാൽ സമ്പുഷ്ടമായതിനാൽ സാധാരണയായി ഭക്ഷണത്തിന് ശേഷം കഴിക്കുന്നത്  പഞ്ചസാരയുടെ വർദ്ധനവ് ഒഴിവാക്കാൻ സഹായിക്കുക ചെയ്യുന്നു. പെരുജീരക വെള്ളം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.

വൈറ്റമിനുകളും മിനറലുകളും ധാരാളം അടങ്ങിയ പെരുംജീരകം ശരീരഭാരം കുറയ്ക്കാനും സഹായിക്കും.അമിത വിശപ്പ് നിയന്ത്രിക്കാൻ  പെരുംജീരകം സഹായിക്കും. ഒരു സ്പൂൺ പെരുംജീരകത്തിൽ 20 കലോറിയും ഒരു ഗ്രാം പ്രോട്ടീനും രണ്ട് ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള രോഗികളിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ പെരുംജീരകത്തിൽ സമ്പുഷ്ടമാണ്.

പെരുംജീരകം ചായ ആരോഗ്യകരമായ ദഹനനാളത്തിനുള്ള ഏറ്റവും മികച്ച പാനീയമായി കണക്കാക്കപ്പെടുന്നു. ആന്റിമൈക്രോബയൽ, ആൻറി വൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു, ഇത് വയറിലെ അണുബാധകളെ അകറ്റി നിർത്തുന്നു. പെരുംജീരകത്തിൽ ഉയർന്ന അളവിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ്,  എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു

Tags