അറിയാം ഈത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ ഡ്രൈ ഫ്രൂട്‌സിനും നട്‌സിനും പ്രധാന സ്ഥാനമുണ്ട്. നല്ല കൊളസ്‌ട്രോള്‍ സമ്പുഷ്ടമായ, നാരുകളാല്‍ സമ്പുഷ്ടമായ, പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നവയാണ് ഇവ. ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം.
പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത് ഫിറ്റ്നസ് നിലനിർത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കും. ഇവയുടെ പോഷക ഗുണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നതാണ്.
ഈന്തപ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ മന്ദഗതിയിലാക്കും. ഇതുവഴി ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാൻ സഹായിക്കും. ഈന്തപ്പഴത്തിൽ പ്രകൃതിദത്ത ഷുഗറുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും ഊർജനിലവാരത്തിൽ പ്രകടമായ മാറ്റമുണ്ടാക്കുകയും ചെയ്യും.ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും നേത്ര സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുകയും ചെയ്യും.
വൈറ്റ് ബ്ലഡ് സെല്ലുകളും മറ്റു കോശങ്ങളും ചേർന്നുൽപ്പാദിപ്പിക്കുന്ന ഇന്റർലൂക്കിൻ 6 (IL-6) കുറയ്ക്കാൻ ഈന്തപ്പഴം സഹായിക്കും. ഇത് ഉയർന്ന അളവിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈന്തപ്പഴത്തിൽ ബി, ബി2, ബി3, ബി5, എ1, സി തുടങ്ങിയ വിറ്റാമിനുകളും സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ എല്ലുകളെ ആരോഗ്യം നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയാനും ഇവ ഗുണം ചെയ്യും.