പഴം കഴിച്ചു കഴിഞ്ഞാൽ പഴത്തൊലി നേരെ നീട്ടി എറിയുകയാണോ പതിവ്? എങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം ...
ധാരാളം ആന്‍റി-ഓക്സിഡന്‍റുകളും ഒപ്പം വൈറ്റമിന്‍-സിയും അടങ്ങിയിരിക്കുന്നു പഴത്തൊലി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്.പഴത്തൊലി അല്ലെങ്കില്‍ കായത്തൊലി തോരനും മറ്റ് വിഭവങ്ങളുമുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു വിഭവമാണിത്. കാരണം ഫൈബറിന്‍റെ മികച്ച ഉറവിടമാണ് പഴത്തൊലി. ഫൈബറടങ്ങിയ ഭക്ഷണങ്ങളെല്ലാം വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമായ ഒന്നാണിത് . എന്ന് മാത്രമല്ല ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍ പോലുള്ള ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഗുണകരമാണ്.
മുഖക്കുരുവിന് പരിഹാരമാകാനും പഴത്തൊലി നല്ലതാണ് . ഇത് അരച്ച് നേരിട്ട് മുഖത്ത് തേക്കുന്നതിലൂടെ തന്നെ മുഖക്കുരുവിന് ആശ്വാസം കാണാന്‍ സാധിക്കും. പഴത്തൊലി ചേര്‍ത്ത് വിവിധ തരം ഫേസ് മാസ്കുകള്‍ തയ്യാറാക്കുന്നവരുമുണ്ട്. മുഖക്കുരുവിന് പുറമെ ഡാര്‍ക് സ്പോട്ട്സ്, ചുളിവുകള്‍, മുഖത്തെ മറ്റ് പാടുകള്‍ എന്നിവയെല്ലാം പരിഹരിക്കുന്നതിനും പഴത്തൊലി നല്ലതാണ്.
ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നതാണ് . വൈറ്റമിന്‍- ബി6, വൈറ്റമിന്‍-സി, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് പോലുള്ള ധാതുക്കള്‍ എന്നിവയാല്‍ സമ്ബന്നമാണ് പഴത്തൊലി. ഇവയെല്ലാം തന്നെ ബിപി നിയന്ത്രിക്കുന്നതിന് ഉപകാരപ്പെടുന്ന ഘടകങ്ങളാണ്.ചിലര്‍ ശരീരത്തില്‍ ചെറിയ ചതവോ പരുക്കോ സംഭവിച്ചതിന്‍റെ ഭാഗമായുണ്ടാകുന്ന വേദനയ്ക്ക് ശമനം കിട്ടുന്നതിനും പഴത്തൊലി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലും പഴത്തൊലി പ്രയോജനപ്പെടുത്താവുന്നതാണ്.