ദിവസവും നിലക്കടല കഴിക്കാമോ? ആരോഗ്യത്തിന് നൽകുന്ന ഗുണവും ദോഷവും അറിയാം

peanuts
peanuts

 

പലപ്പോഴും ലഘുഭക്ഷണമായി ഉപയോഗിക്കുന്ന ഒന്നാണ് നിലക്കടല (Peanut). വില കുറവാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തിൽ ഇത് മറ്റ് അണ്ടിപ്പരിപ്പുകളോട് കിടപിടിക്കുന്നതാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, നിരവധി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നിലക്കടല. 

tRootC1469263">

നിലക്കടല ലഘുഭക്ഷണമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ

 നിലക്കടലയിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഒരു ആന്റി-ന്യൂട്രിയന്റാണ്. ഇത് പതിവായി വലിയ അളവിൽ നിലക്കടല കഴിക്കുന്ന വ്യക്തികളിൽ പോഷകക്കുറവിന് കാരണമാകും. നിലക്കടല മിതമായി കഴിക്കുന്നതിലൂടെയും ശരിയായ തയ്യാറാക്കൽ രീതി തിരഞ്ഞെടുക്കുന്നതിലൂടെയും, അവയുടെ ആരോഗ്യ ഗുണങ്ങൾ ആസ്വദിക്കാനും ദോഷഫലങ്ങൾ കുറയ്ക്കാനും കഴിയുന്നതാണ്.

 നിലക്കടലയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവയിൽ ഒമേഗ-6 ഫാറ്റി ആസിഡുകളും കൂടുതലാണ്. ഒമേഗ-6, ഒമേഗ-3 ഫാറ്റി ആസിഡുകളുടെ അസന്തുലിതമായ അനുപാതം  ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും, സന്ധിവാതം, ഹൃദ്രോഗം, ഉപാപചയ വൈകല്യങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. 

 നിലക്കടല കാരണമുളള അലർജികൾ സാധാരണമാണ്. എന്നാൽ ചിലത് ജീവന് ഭീഷണിയാകാറുണ്ട്.  അനാഫൈലക്സിസ് ഉൾപ്പെടെയുള്ള ഗുരുതരമായ അലർജി രോഗങ്ങൾക്ക് നിലക്കടല കാരണമാകാറുണ്ട്.  അലർജിയുള്ള വ്യക്തികൾക്ക്  ചില സാഹചര്യങ്ങളിൽ നിലക്കടല അപകടകരമായ ലഘുഭക്ഷണമാണ്.

നിലക്കടല ലഘുഭക്ഷണമായി കഴിക്കുന്നതിന്റെ  ഗുണങ്ങൾ

 സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും ഭക്ഷണ നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് നിലക്കടല. ഇത് ഊർജ്ജം നൽകുന്ന ഒരു മികച്ച ലഘുഭക്ഷണമാണ്. പ്രോട്ടീനിന്റെയും നാരുകളുടെയും സംയോജനം കൂടുതൽ നേരം വയറു നിറഞ്ഞ് ഇരിക്കാൻ സഹായിക്കുന്നു, മൊത്തത്തിലുള്ള കാലറി ഉപഭോഗം കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.


നിലക്കടലയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് മോശം കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) നിലനിർത്തുകയും ചെയ്യുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന അമിനോ ആസിഡായ അർജിനൈനിലും ഇതിൽ അടങ്ങിയിട്ടുണ്ട്.

 നിലക്കടലയിലെ നിയാസിൻ, ഫോളേറ്റ് എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തിനും  ആരോഗ്യത്തിനും സഹായിക്കുന്നു. നിയാസിൻ ആരോഗ്യകരമായ നാഡി പ്രവർത്തനം നിലനിർത്താൻ സഹായിക്കുകയും അൽഷിമേഴ്സ് രോഗം പോലുള്ള ഓർമക്കുറവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Tags