സമൂഹാരോഗ്യത്തിന് കരുതലോടെ ; സൗജന്യ ഹെർണിയ രോഗ നിർണയ ക്യാമ്പുമായി ആസ്റ്റർ മിംസ് കണ്ണൂർ
കണ്ണൂർ : ഹെർണിയ രോഗനിർണയത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് കണ്ണൂർ ആസ്റ്റർ മിംസിൽ ഹെർണിയ രോഗ നിർണയ ക്യാമ്പ് ഒരുക്കുന്നത്. വയറിന്റെ ഏതെങ്കിലും ഭാഗം പുറത്തേക്ക് തള്ളിവരുന്ന ഒരു രോഗാവസ്ഥയാണ് ഹെർണിയ. വയറിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന മുഴ അല്ലെങ്കിൽ വീക്കം,ചുമക്കുമ്പോഴും നിൽക്കുമ്പോഴും ഭാരം ഉയർത്തുമ്പോഴും മുഴ പുറത്തേക്ക് തള്ളി വരിക,മുഴ കാണപ്പെടുന്ന ഭാഗങ്ങളിൻ വേദന അനുഭവപ്പെടുക തുടങ്ങിയവയാണ് ഹെർണിയയുടെ പ്രധാന ലക്ഷണങ്ങൾ.
tRootC1469263">ഡിസംബർ 10 മുതൽ ഡിസംബർ 20 വരെ പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിന് ജനറൽ,മിനിമലി ഇൻവസീവ് & റോബോട്ടിക് സർജറി വിഭാഗം ഡയറക്ടർ ഡോ ശ്രീനിവാസ് ഐസി, മേധാവി ഡോ ജിമ്മി സി ജോൺ, ഡോ ശ്യാം കൃഷ്ണൻ, ഡോ മിഥുൻ ബെഞ്ചമിൻ, ഡോ അർജുൻ ജിത്ത്, ഡോ ശ്വേത, ഡോ നിധി തുടങ്ങിയവർ നേതൃത്വം നൽകും.
സൗജന്യ ഡോക്ടർ പരിശോധനയ്ക്ക് പുറമെ ലാബ് സേവനങ്ങൾക്ക് 25% വും റേഡിയോളജി സേവനങ്ങൾക്ക് 30%വും ഇളവുകൾ ലഭ്യമാവും.സർജറി ആവശ്യമായവർക്ക് പ്രത്യേക ഇളവുകളും ലവ്യമാവും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭ്യമാവുക. ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ +91 6235-000570,7025206368
.jpg)

