മരുന്നില്ലാതെ തലവേദനയെ തുരത്താൻ ഇതാ ചില മാർഗ്ഗങ്ങൾ


തലവേദനയുടെ കാരണം തിരിച്ചറിയുകതയാണ് ആദ്യ വഴി. സ്ട്രസ്, വിശ്രമമില്ലായ്മ, ഹോർമോണുകളുടെ പ്രവർത്തനം, ഭക്ഷണക്രമത്തിലെ താളം തെറ്റൽ, കാലാവസ്ഥ തുടങ്ങിയവയെല്ലാം തലവേദനയുടെ പ്രധാന കാരണങ്ങളാണ്. തലവേദനയുണ്ടാകുമ്പോൾ മരുന്നുകളോ ബാമോ ഒന്നുമില്ലാതെ തന്നെ തലവേദനയെ തുരത്താം. അതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
tRootC1469263">ശുദ്ധവായു ലഭിയ്ക്കുന്നതിലൂടെ നമുക്ക് തലവേദനയെ അകറ്റാനാവും. ദീർഘനേരത്തെ ഇരുത്തത്തിന്റ ഫലമായാണ് പലപ്പോഴും തലവേദന വരുന്നത്. തലയ്ക്കു തണുപ്പു ലഭിച്ചാൽ പലപോഴും ഇത് തലവേദനയെ തുരത്തും. അതുകൊണ്ടു തന്നെ തലവേദനയുള്ളപോൾ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്.
തലവേദനയുള്ളപ്പോൾ കുളിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുന്നു. മാത്രമല്ല മാനസിക സമ്മർദ്ദം മൂലമുള്ള തലവേദനയാണെങ്കിൽ കുളിയിലൂടെ മനസ്സ് പലപോഴും ശാന്തമാകുന്നു. ഹെഡ് മസാജ് ചെയ്യുന്നതും തലവേദനയ്ക്ക പരിഹാരമാണ്. 10 – 15 സെക്കൻഡ് നേരമെങ്കിലും ഹെ്ഡ് മസാജ് ചെയ്യാൻ ശ്രമിയ്ക്കുക. ഉറക്കം നല്ലതിന് തലവേദനയുള്ളപോൾ ഉറങ്ങാൻ കഴിയില്ല. എന്നാൽ ഉറങ്ങുന്നതുവഴി തലവേദന കുറയ്ക്കാനാവും.

ഭക്ഷണം കൃത്യസമയത്ത് കഴിയ്ക്കാതിരുന്നാലും തലവേദന ഉണ്ടാവും. സമയത്ത് ആഹാരം കഴിക്കുക എന്നതാണ് ശരീരത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസം. സമയത്തുള്ള ഭക്ഷണം തലവേദന കുറയ്ക്കും.