കഠിനമായ തലവേദനയാണോ? ഹാങ്ഓവർ മാറ്റാൻ ഇതാ ചില വിദ്യകൾ
പാർട്ടി കഴിഞ്ഞു, പക്ഷേ ഹാങ്ഓവർ മാറുന്നില്ലേ? മദ്യപാനം ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണെങ്കിലും ആഘോഷങ്ങളുടെ ഭാഗമായി മദ്യം കഴിക്കുന്നവർക്ക് പിറ്റേന്ന് കടുത്ത തലവേദനയും തളർച്ചയും അനുഭവപ്പെടാറുണ്ട്. മരുന്നുകളേക്കാൾ വേഗത്തിൽ ഇത്തരം ശാരീരിക അസ്വസ്ഥതകളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ചില പഴങ്ങൾക്ക് സാധിക്കും.
tRootC1469263">1. വാഴപ്പഴം
അമിതമായ അളവിലെ മദ്യപാനം ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഹോർമോണുകളുടെ ഉത്‌പാദനത്തെ തടസ്സപ്പെടുത്താറുണ്ട്. ഇത് നിർജലീകരണത്തിലേക്കും പൊട്ടാസിയം, സോഡിയം പോലുള്ള ഇലക്ട്രോളൈറ്റുകളുടെ നഷ്ടത്തിലേക്കും നയിക്കാം. പൊട്ടാസിയം സമൃദ്ധമായി അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ഈ ഇലക്ട്രോലൈറ്റ് നഷ്ടത്തെ ഒരു പരിധി വരെ തടയാൻ സഹായിക്കും.
2. തണ്ണീർമത്തൻ
മദ്യപാനം മൂലമുള്ള നിർജലീകരണം കടുത്ത തലവേദന പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകാം. ഈ സാഹചര്യത്തിൽ വെള്ളത്തിന്റെ അംശം നന്നായിട്ടുള്ള തണ്ണീർമത്തൻ കഴിക്കുന്നത് ശരീരത്തിന് സഹായകമാണ്. തണ്ണീർമത്തനിലെ എൽ-സിട്രുലൈൻ ശരീരത്തിലെ രക്തപ്രവാഹവും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.
3. ബ്ലൂബെറി
മദ്യപാനത്തിന് ശേഷം ശരീരത്തിൽ നീർക്കെട്ടുണ്ടാകുന്ന പല തരം സംയുക്തങ്ങളുടെയും തോത് ഉയരാറുണ്ട്. ഈ നീർക്കെട്ടിനെ കുറയ്‌ക്കാൻ ബ്ലൂബെറി പോലുള്ള ബെറി പഴങ്ങൾ സഹായിക്കും.
4. ഓറഞ്ച്
കടുത്ത ഹാങ്‌ഓവറുകൾ നേരിടുന്നവർക്ക് എപ്പോഴും ആശ്വാസം നൽകുന്ന പഴമാണ് ഓറഞ്ച്. ശരീരത്തിൽ നിന്ന് മദ്യത്തെ പുറന്തള്ളാൻ സഹായിക്കുന്ന ഗ്ലൂട്ടത്തിയോൺ എന്ന ആന്റിഓക്‌സിഡന്റ് തോത് കുറയാതിരിക്കാൻ ഓറഞ്ചിലെ വൈറ്റമിൻ സി നല്ലതാണ്.
.jpg)


