ദിവസേന തലവേദനയാണോ എങ്കിൽ ഇതൊന്നൊഴിവാക്കി നോക്കൂ

ഒരു ദിവസത്തെ ഊർജം തന്നെ നശിപ്പിക്കുന്ന അസ്വാസ്ഥതയാണ് പലർക്കും തലവേദന .പല കാരണങ്ങൾ കൊണ്ട് തലവേദന ഉണ്ടാകുന്നുണ്ട് . ചെറിയ തലവേദനയെന്നു കരുതി നാം അവഗണിക്കുന്ന ഈ അസ്വസ്ഥത ചിലപ്പോൾ മറ്റൊരു രോഗത്തിന്റെ ലക്ഷണവുമായേക്കാം .
തലവേദന ഒഴിവാക്കാൻ ചില പൊടിക്കൈകളൊക്കെ നാം വീട്ടിൽ തന്നെ പരീക്ഷിക്കാറുണ്ട്. എന്നാൽ ഭക്ഷണത്തിൽ ചില ക്രമീകരണങ്ങൾ ശ്രധ്ധിച്ചാൽ ഇതവരം തലവേദനകൾ നമുക് കുറയ്ക്കാൻ സാധിക്കും . അവ ഏതെല്ലാമെന്ന് നോക്കാം .
കൃത്രിമ മധുരം കഴിക്കുന്നത് ചിലരില്‍ തലവേദനയെ കൂട്ടാം. അതിനാല്‍ തലവദനയുള്ളവര്‍ മിതമായി മാത്രം മധുര പലഹാരങ്ങള്‍ കഴിക്കുക.
തൈര് പോലെ പുളിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ തലവേദനയുണ്ടാകാം. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
എരുവ്, ഉപ്പ് തുടങ്ങിയ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ തലവേദന സാധ്യത ഉണ്ടാക്കും. പതിവായി തലവേദന ഉള്ളവര്‍ എരിവും പുളിയും കലർന്ന ഭക്ഷണങ്ങള്‍
പൂര്‍ണമായും ഒഴിവാക്കുക.
കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈൻ എന്നിവ അടങ്ങിയ ചോക്ളേറ്റ് കഴിക്കുന്നത് ചിലരിൽ തലവേദന ഉണ്ടാക്കിയേക്കാം .