തലവേദനയാണോ പ്രശ്നം ? കായം ഇങ്ങനെ ഉപയോഗിച്ചുനോക്കൂ...

google news
Headaches

സാമ്പാറിലും രസത്തിലുമിടുന്ന ഒരു അടുക്കളക്കൂട്ട് മാത്രമല്ല കായം. ദിവസവും കായമുപോഗിക്കുന്നവര്‍ക്കുപോലും കായത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൃത്യമായി അറിയില്ല.

ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ് അടുക്കളയിലെ ഷെല്‍ഫില്‍ കുപ്പിയില്‍ ഒളിഞ്ഞിരിക്കുന്ന കായം. നമുക്കറിയാത്ത കായത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

സാധാരണ ചുമ, വരണ്ട ചുമ, ഇന്‍ഫ്ലുവന്‍സ, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ രോഗങ്ങളെ കായം അകറ്റുന്നു.

ആര്‍ത്തവ സമയത്തെ അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാക്കാന്‍ കായത്തിന് കഴിയും.

ആര്‍ത്തവ സമയത്ത് വേദന കൂടുതലാണെങ്കില്‍ ഒരു ഗ്ളാസ് മോരില്‍ 2 നുള്ള് കറുത്ത ഉപ്പും 1 നുള്ള് കായവും ചേര്‍ത്ത് കുടിക്കുക.

കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കുന്നു.

തലവേദന ഉണ്ടെങ്കില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവണ കുടിക്കുക.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍, കായം കുറച്ച് വെള്ളത്തില്‍ കലര്‍ത്തി നെഞ്ചില്‍ പുരട്ടുന്നതും നല്ലതാണ്

ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം തേനില്‍ ചാലിച്ച് കഴിക്കുക

Tags