ആരോഗ്യത്തിന് ഹാനികരമായ ചില ബദാം കോമ്പിനേഷനുകൾ

almonds
almonds

ഫാറ്റ്, പ്രോടീൻ, ഫൈബർ, നിരവധി വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാലെല്ലാം സമ്പുഷ്ടമാണ് ബദാമുകൾ. എന്നാൽ ബദാമിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചിലതുണ്ടെന്ന് അറിയാമോ? ദഹനത്തിന് പ്രശ്നം സംഭവിക്കുന്ന, കൃത്യമായ ന്യൂട്രീഷ്യൻ തരാത്ത, ആരോഗ്യത്തിന് ഹാനികരമായ ചല കോമ്പിനേഷനുകൾ അറിയാം.

tRootC1469263">

ഓറഞ്ച്, നാരങ്ങകൾ, മുന്തിരി തുടങ്ങിയ ഫ്രൂട്സുകളോടൊപ്പം ബദാം കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അവ അസിഡിക് ആയതിനാലും, ബദാമിൽ ഫൈബർ ഉള്ളതിനാലും വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഫ്രൂട്സിലുള്ള ആസിഡ് അംശം ബദാമിന്റെ ദഹനത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ അവ രണ്ടും രണ്ടായി തന്നെ കഴിക്കണം.


ഡയറി ഉത്പന്നങ്ങളോടൊപ്പം ബദാം കഴിക്കരുത് എന്നും നിർദേശമുണ്ട്. കാപ്പി, യോഗർട്ട് എന്നിവയ്‌ക്കൊപ്പം ബദാം കഴിക്കുന്നത് അത്ര നല്ലതല്ല. രണ്ട് ഭക്ഷണത്തിന്റെയും ദഹനപ്രക്രിയകൾ വ്യത്യസ്തമാണ് എന്നതാണ് കാരണം. ഡയറി ഉത്പന്നങ്ങളിൽ കസീൻ എന്ന പോർട്ടീൻ ഉണ്ട്. ഇവ ആൽമൻഡുകളിലുള്ള ചില മിനറൽസുമായി ചേരില്ല. ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം.
 

Tags