മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഈ ഹെയര്‍മാസ്‌ക് നിങ്ങളെ സഹായിക്കും

google news
hairsplit


മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലം, കാലാവസ്ഥാ വ്യതിയാനങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്ന് തുടങ്ങി പല ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. മുടിയുടെ അറ്റം പിളർന്ന് പോകുന്നതാണ് ഇത്തരം പ്രശ്നങ്ങളിലൊന്ന്. ഇങ്ങനെ മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാൻ സാധാരണ മിക്കവാറും സ്വീകരിക്കുന്ന മാർഗ്ഗം മുടിയുടെ അറ്റം മുറിച്ച് കളയുക എന്നതാണ്. എന്നാൽ ഇതിന് പകരം, ഈ പ്രശ്നം പരിഹരിക്കാൻ    സൂപ്പര്‍ ഹെയര്‍മാസ്‌ക് നിങ്ങളെ സഹായിക്കും .


മുട്ടയും തൈരും മാസ്‌ക്:


മുട്ടയും തൈരും ചേര്‍ത്ത ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. അതിന് വേണ്ടി 2 മുട്ടയും 2 ടീസ്പൂണ്‍ തൈരും എടുക്കുക. മുട്ടയുടെ മഞ്ഞ ഭാഗം വേര്‍തിരിച്ച് മുട്ടയുടെ വെള്ളയും തൈരും നന്നായി ഇളക്കുക. ഈ മിശ്രിതം 15 മിനിറ്റ് മുടിയില്‍ പുരട്ടുക, തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇപ്രകാരം ചെയ്യുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

അവോക്കാഡോയും വാഴപ്പഴവും മാസ്‌ക്:

മുടിക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന രണ്ട് ചേരുവകളാണ് ആവൊക്കാഡോയും പഴവും. ഇത് മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതിന് വേണ്ടി ഒരു അവോക്കാഡോയും ഒരു വാഴപ്പഴവും എടുക്കുക. വാഴപ്പഴവും അവോക്കാഡോയും പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി 15-20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകേണ്ടതാണ്.

വെളിച്ചെണ്ണയും ഒലിവ് എണ്ണയും മാസ്‌ക്:
hair care

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്ന അടിസ്ഥാന പരിഹാരമായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 1 ടീസ്പൂണ്‍ ഒലിവ് എണ്ണയും എടുക്കുക. ഈ രണ്ട് എണ്ണകളും മിക്സ് ചെയ്ത് മുടിയില്‍ പുരട്ടുക, പ്രത്യേകിച്ച് മുടിയുടെ അറ്റത്ത്. ഇതിന് ശേഷം ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ട് അരമണിക്കൂര്‍ ഉപയോഗിക്കാവുന്നതാണ്. അതിന് ശേഷം മുടി വെള്ളത്തില്‍ കഴുകാവുന്നതാണ്.

ഓട്‌സ്, പാല്‍, തേന്‍ മാസ്‌ക്:

മുടിക്കും സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ് ഓട്‌സ്, പാല്‍, തേന്‍ ഹെയര്‍മാസ്‌ക്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നകിന് വേണ്ടി മൂന്ന് കപ്പ് ഓട്സ്, ഒരു കപ്പ് പാല്‍, ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ വേവിക്കാത്ത ഓട്സും പാലും മിക്‌സ് ചെയ്യുക. ഇതിന് ശേഷം തേനും വെളിച്ചെണ്ണയും മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടേണ്ടതാണ്. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം.

കറ്റാര്‍ വാഴയും തേനും മാസ്‌ക്:

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കറ്റാവാഴ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. അതിന് വേണ്ടി കറ്റാര്‍ വാഴയുടെ രണ്ട്-മൂന്ന് തണ്ട് എടുത്ത് അതിന്റെ ജെല്‍ പുറത്തെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്ത് മുടിയില്‍ 30-40 മിനിറ്റ് വിടുക. ഇതിനുശേഷം, ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. മുടി കഴുകാന്‍ വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിക്കാം.

ചമോമൈല്‍ ചായ:

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചമൊമൈല്‍ ചായയും ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി രണ്ട് ചമോമൈല്‍ ടീ ബാഗുകള്‍ എടുത്ത് വെള്ളത്തില്‍ മിക്‌സ് ചെയ്യുക. ശേഷം ഇത് നല്ലതുപോലെ തണുത്ത ശേഷം ഈ വെള്ളം പിന്നീട് മുടി കഴുകാന്‍ ഉപയോഗിക്കാം. ചമോമൈല്‍ ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിന് നിങ്ങളുടെ മുടിയുടെ ആരോഗ്യവും മുടിയുടെ അറ്റം പിളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

Tags