മുടി കൊഴിച്ചിൽ നിൽക്കുന്നില്ലേ ? പരിഹാരം ഇതാ

hairloss
hairloss

പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ .ഇതിനായി പല രീതികളും പരീക്ഷിക്കാറുമുണ്ട് .വീട്ടിൽ തന്നെ മുടി കൊഴിച്ചിൽ അകറ്റാനുള്ള ഉഗ്രൻ വഴി നോക്കിയാലോ .മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈര് ഏറെ ഗുണം ചെയ്യും.

തലക്ക് തണുപ്പ് നല്‍കുകയും മുടി വളരാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് തൈര്.തൈര് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും. മുടിക്ക് ബലം നല്‍കാനും തൈര് സഹായകമാകും.

തൈരും തേനും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മൂടി വെക്കാം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

curd

പഴവും തൈരുമാണ് മറ്റൊന്ന്. നല്ലതു പോലെ പഴുത്ത പഴം അരക്കഷണം, ഒരു ടീസ്പൂണ്‍ തൈര്, മൂന്ന് ടീസ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു.

മുട്ടയും തൈരും മുടിയെ സോഫ്റ്റ് ആക്കാനും മുടി വളര്‍ച്ചയ്ക്കും ഏറെ സഹായിക്കും. മുട്ടയുടെ വെള്ളയും തൈരും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടി അരമണിക്കൂര്‍ ഇരിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്.

Tags