മുടികൊഴിച്ചിൽ വല്ലാതെ കൂടിയോ? കാരണങ്ങൾ ഇതാവാം


ആരോഗ്യകാരണങ്ങൾ കൊണ്ടും ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാത്തതുകൊണ്ടും മുടികൊഴിച്ചിൽ വല്ലാതെ കൂടിയേക്കാം. ആരോഗ്യശീലങ്ങളിലൂടെ ചിലപ്പോൾ ഈ മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാൻ സാധിച്ചേക്കും.
ആവശ്യത്തിന് പ്രോട്ടീൻ
മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ അത്യന്താപേക്ഷിതമാണെന്ന് നമുക്ക് അറിയാമല്ലോ. ശരീരത്തിന്റെ ഭാരത്തിന് അനുസൃതമായാണ് നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ ഉണ്ടായിരിക്കേണ്ടത്. ഒരു കിലോ ഭാരത്തിന് ഒരു ഗ്രാം പ്രോട്ടീൻ വേണമെന്നാണ് കണക്ക്. മത്സ്യം, മുട്ട, ബീൻസ്, ലെന്റിൽസ്, നട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി പ്രോട്ടീൻ ഉറപ്പാക്കാം.
Also Read:
ഒരു കിലോ കുങ്കുമപൂവ് = 50 ഗ്രാം സ്വർണം; കുതിച്ചുകയറി കുങ്കുമപൂ വില
വിറ്റമിൻ ബി
വിറ്റമിൻ ബി12, ഫോളിക് ആസിഡ്, ബയോട്ടിൻ എന്നിവ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്നവയാണ്. മുടി വളർച്ചയെ സഹായിക്കുന്ന ആരോഗ്യമുള്ള ഹെയർ ഫോളിക്കിളുകൾക്കും മുടികൊഴിച്ചിൽ തടയുന്നതിനും ഇവ ഉറപ്പുവരുത്തുക.

ഹീറ്റ് ട്രീറ്റിങ്
വല്ലപ്പോഴും മുടി സ്‌റ്റൈലിങ്ങിന്റെ ഭാഗമായി ചൂടാക്കുന്നതിൽ തെറ്റില്ല. മുടി ചുരുട്ടലായാലും സ്‌ട്രെയ്റ്റനിങ് ആയാലും എന്നും ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
വൃക്കകളെ ദോഷകരമായി ബാധിക്കുന്ന വിറ്റാമിൻ സപ്ലിമെന്റുകൾ
വലിച്ചുമുറുക്കി കെട്ടരുത്
മുടി വലുതാകുന്നതിന് വേണ്ടി കിടക്കാൻ നേരം മുടി വലിച്ചുമുറുക്കി നെറുകയിൽ കെട്ടിവയ്ക്കാൻ പറയുന്നത് കേട്ടിട്ടില്ലേ. എന്നാൽ അത് മുടിയുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മുടി വലിച്ചുമുറുക്കി കെട്ടുന്ന ഹെയർസ്റ്റൈലുകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. വലിച്ചുമുറുക്കി കെട്ടുന്നത് തലയോട്ടിക്ക് സമ്മർദമുണ്ടാക്കുകയും മുടി കൊഴിയുന്നതിലേക്ക് നയിക്കുകയും ചെയ്യും.