മുടികൊഴിച്ചിൽ പൂർണ്ണമായും നിർത്താം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ...
സ്ത്രീകളിലും പുരുഷന്മാരിലും സാധാരണമായി കണ്ടുവരുന്ന ഒരു സൗന്ദര്യ-ആരോഗ്യ പ്രശ്നമാണ് മുടികൊഴിച്ചിൽ. ഓരോ വ്യക്തിക്കും ദിവസവും 50 മുതൽ 100 വരെ മുടിയിഴകൾ കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇതിലും കൂടുതൽ മുടി സ്ഥിരമായി കൊഴിഞ്ഞുപോകുകയും പുതിയ മുടി വളരാതിരിക്കുകയും ചെയ്യുമ്പോൾ അത് കഷണ്ടിയിലേക്കോ മുടിയുടെ കട്ടി കുറയുന്നതിലേക്കോ നയിച്ചേക്കാം.
tRootC1469263">യോഗർട്ട് ഇഷ്ടമല്ലാത്തവരായി ആരാണ് ഉള്ളതല്ലേ..? എന്നാൽ മുടി വളരാൻ യോഗർട്ട് നല്ലതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? യോഗർട്ടിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സും പ്രോട്ടീനും മുടി വളരാനും അവയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
പ്രോസസ്ഡ് ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറെ ദോഷകരമാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ആൻറിഓക്സിഡന്റ്, ആന്റിഇൻഫ്ളമേറ്ററി ഘടകങ്ങൾ ബെറീസിൽ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബെറീസിൽ ആണ് ഏറ്റവും കൂടുതൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത്. ബ്ലാക്ക് കറന്റ്, റെഡ് റാസ്‌ബെറി, റെഡ് കറന്റ്, നെല്ലിക്ക, എന്നിവയിലും ഈ സംയുക്തം അടങ്ങിയിട്ടുണ്ട്.
നട്സിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, കൊഴുപ്പ്, ബയോട്ടിൻ, സിങ്ക് എന്നിവ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് മുടിയുടെ വളർച്ചയ്ക്കും, ആരോഗ്യം നിലനിർത്താനും ഏറെ സഹായകരമാണ്.
.jpg)

