മുടികൊഴിച്ചിലും ക്ഷീണവും പതിവാണോ? പ്രോട്ടീൻ കുറവാണോ എന്ന് അറിയാം

hair loss

ശരീരത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാണ് പ്രോട്ടീൻ. കോശങ്ങളുടെ വളർച്ചയ്ക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും നഖം, മുടി, അസ്ഥികൾ, പേശികൾ എന്നിവയുടെ സംരക്ഷണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെ മെറ്റബോളിസവും ദഹനപ്രക്രിയയും സുഗമമായി നടക്കാനും പ്രോട്ടീൻ ആവശ്യമാണ്. എന്നാൽ, നമ്മളിൽ പലരുടെയും നിത്യഹാരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ടുതന്നെ, ശരീരത്തിൽ പ്രോട്ടീന്റെ കുറവുണ്ടാകുമ്പോൾ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.

കാലുകളിലും ഉദരത്തിലും കാണുന്ന നീര്‍വീക്കം പ്രധാന ലക്ഷണമാണ്. ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യാന്‍ വരെ പ്രയാസം സൃഷ്ടിക്കുന്ന മസില്‍ മാസ് നഷ്ടപ്പെടുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം. നേരിയ അളവില്‍ പ്രോട്ടീന്റെ അഭാവം ഉണ്ടാകുമ്പോള്‍ തന്നെ പേശീബലം നഷ്ടമാകും.പ്രോട്ടീന്റെ ആഭാവം മൂലം ആവശ്യമായ ആന്റിബോഡി ഇല്ലാതെ വന്ന് രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നതാണ് മറ്റൊരവസ്ഥ. മുടി കൊഴിയുക, നഖങ്ങള്‍ വിണ്ടുകീറുക, ചര്‍മ വരളുക എന്നിവയെല്ലാം പ്രോട്ടീന്‍ ഡെഫിഷ്യന്‍സിയുടെ പ്രധാന ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് മധുരത്തോടുള്ള ആസ്‌കതി വര്‍ധിപ്പാക്കാന്‍ ഇടയാവുന്നതും പ്രോട്ടീന്‍ അഭാവം മൂലമാണ്. ശരീരത്തില്‍ മുറിവേറ്റാല്‍ ഉണങ്ങാന്‍ കാലതാമസം എടുക്കുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. കുട്ടികളില്‍ പ്രോട്ടീന്‍ അഭാവം കാരണം വളര്‍ച്ചാ മുരട്ടിപ്പ് ഉണ്ടാവും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിക്കുക എന്നത് തന്നെയാണ് പ്രധാന പ്രതിവിധി. ഇതിനായി മത്സ്യം, പാല്‍ ഉത്പന്നങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, നട്‌സ്, സീഡ്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോട്ടീന്റെ അഭാവം ഉള്ളതായി അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഭക്ഷണത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

Tags