മുടികൊഴിച്ചിൽ തടയാൻ ഇനി അധികം അലയേണ്ട; വീട്ടിൽ തന്നെയുണ്ട് അത്ഭുത മരുന്നുകൾ!
ഷാംപൂ മാറ്റി നോക്കി, എണ്ണകൾ പലതും പരീക്ഷിച്ചു, എന്നിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? അറ്റം പിളരുന്നതും തിളക്കം നഷ്ടപ്പെടുന്നതുമാണോ നിങ്ങളുടെ പ്രധാന പരാതി? എങ്കിൽ പരിഹാരം തേടേണ്ടത് പുറമെ നിന്നല്ല, മറിച്ച് നമ്മുടെ അടുക്കളയിൽ നിന്നാണ്. മുടിയുടെ കരുത്ത് ഉള്ളിൽ നിന്ന് തുടങ്ങണം. ആരോഗ്യമുള്ള മുടിയിഴകൾക്കായി ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പച്ച ചീരയിൽ ധാരാളം വൈറ്റാമിൻ ബിയും സിയും അടങ്ങിയിരിക്കുന്നു. ധാരാളം ആൻറി ഇൻഫ്ളമേറ്ററി, ആൻറിഓക്സിഡൻറ് സംയുക്തങ്ങളാലും സമ്പുഷ്ടമാണ് ചീര. മുടികൊഴിച്ചിൽ ഉള്ളവർ ഡയറ്റിൽ ഇലക്കറികൾ ഉപയോഗിക്കുന്നതിലൂടെ ഇത് കുറയ്ക്കാനാവും.
പ്രോസസ്ഡ് ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറെ ദോഷകരമാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ആൻറിഓക്സിഡന്റ്, ആന്റിഇൻഫ്ളമേറ്ററി ഘടകങ്ങൾ ബെറീസിൽ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബെറീസിൽ ആണ് ഏറ്റവും കൂടുതൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത്. ബ്ലാക്ക് കറന്റ്, റെഡ് റാസ്‌ബെറി, റെഡ് കറന്റ്, നെല്ലിക്ക, എന്നിവയിലും ഈ സംയുക്തം അടങ്ങിയിട്ടുണ്ട്.
നട്സിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, കൊഴുപ്പ്, ബയോട്ടിൻ, സിങ്ക് എന്നിവ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് മുടിയുടെ വളർച്ചയ്ക്കും, ആരോഗ്യം നിലനിർത്താനും ഏറെ സഹായകരമാണ്.
ശരീരഭാരം കുറയ്ക്കുന്നതിനായി പലരും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നാണ് ചീയാ സീഡ്സ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മുടികൊഴിച്ചിലിനുള്ള പരിഹാരം കൂടിയാണ് ചീയാ സീഡ്സ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഓമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. സോയാബീനെക്കാൾ 20 ശതമാനം കൂടുതൽ പ്രോട്ടീനാണ് ചീയാ സീഡിൽ അടങ്ങിയിരിക്കുന്നത്.
അവക്കാഡോയിൽ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്കായി അവക്കാഡോ അടങ്ങിയിട്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും ബയോട്ടിനും മുടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്.
.jpg)

