നീളത്തിലും തിളക്കത്തിലും മുടി വളരണോ? അടുക്കളയിലെ ഈ മാന്ത്രിക പച്ചക്കറികൾ ശീലമാക്കൂ

hair loss


ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ് തലമുടി കൊഴിച്ചിൽ  . പല കാരണങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. തലമുടിയുടെ വളർച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. 

 വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗ്രീൻ ബീൻസ് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്,. വിറ്റാമിൻ എയും സിങ്കും അടങ്ങിയിട്ടുള്ളതിനാൽ ഇവ തലമുടി വളരാൻ സഹായിക്കും. 

ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

 ധാരാളം വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിൻ എ, ബി 6, സി നാരുകൾ, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. തലമുടി ആരോഗ്യത്തോടെ വളരാൻ  ബീറ്റ്റൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

തക്കാളി വിറ്റാമിൻ എ അടങ്ങിയ ഇവ തലമുടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.  

 വിറ്റാമിൻ എയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ ആൻറി ഓക്സിഡൻറുകൾ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.

 പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികൾ  തലമുടി കൊഴിച്ചിൽ തടയാനും തലമുടി വളരാനും സഹായിക്കും. പ്രത്യേകിച്ച് ഇലക്കറികളിൽ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഇവയിലുണ്ട്. ഇതിൽ പാലക് ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Tags