രാത്രി ഉറക്കം കുറയുന്നുണ്ടോ? മുടിയുടെ ആരോഗ്യത്തെയും ബാധിക്കുമോ?
രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ (Insomnia). എന്നാൽ കൃത്യമായി ഉറക്കം ലഭിക്കാത്തത് നമ്മുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് അറിയാമോ? വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് പോലെ, ഉറക്കക്കുറവ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് രക്തസമ്മർദ്ദത്തെയാണ്. ഉയർന്നതോ കുറഞ്ഞതോ ആയ രക്തസമ്മർദ്ദം പിന്നീട് പല ഗുരുതരമായ രോഗാവസ്ഥകളിലേക്കും നയിച്ചേക്കാം. ഉറക്കമില്ലായ്മയും രക്തസമ്മർദ്ദവും തമ്മിലുള്ള ബന്ധവും അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് സൗന്ദര്യത്തെയും ഉറക്ക കുറവ് ബാധിക്കുമെന്നാണ് പഠനം. കണ്ണിനിലെ കറുപ്പ് ഉറക്കം ഇല്ലായ്മയാണ് കാരണമെന്ന് മുൻപ് തന്നെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ മുടി കൊഴിച്ചിലിനും ഉറക്ക കുറവ് കാരണമാകും എന്നാണ് പുതിയ കണ്ടെത്തൽ. മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ സമ്മർദം വർധിക്കാൻ ഇടയാകും. മാനസിക പിരിമുറുക്കവും സമ്മർദവുമുള്ളവരിൽ മുടി ധാരാളമായി കൊഴിയുന്നതിന് കാരണമാകും.
ഉറക്ക കുറവ് മാനസിക പിരിമുറുക്കം അനിയന്ത്രിതമാകും. അങ്ങനെ ഉണ്ടായാൽ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടും. മുടിവളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഹോർമോണുകളിൽ പ്രധാനിയാണിത്. കോർട്ടിസോൾ മുടി കൊഴിച്ചിലിന് കാരണമാകും. അതുകൊണ്ട് തന്നെ മിനിമം 8 മണിക്കൂർ എങ്കിലും ഉറക്കം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
.jpg)


