രാത്രിയിൽ 1 കപ്പ് ഗ്രീൻ ടീ കുടിക്കൂ
നല്ല ഉറക്കം കിട്ടാൻ ഗ്രീൻ ടീ സഹായിക്കും. ഉറങ്ങുന്നതിനു മുൻപ് ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് മനസിനെ ശാന്തമാക്കുകയും ശരീരത്തിന് വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഉറങ്ങുന്നതിനുമുമ്പ് ഗ്രീൻ ടീ കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
tRootC1469263">1. ഉത്കണ്ഠ കുറയ്ക്കുന്നു
ഗ്രീൻ ടീയിൽ കഫീൻ, എൽ-തിനൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ വർധിപ്പിക്കുകയും വിഷാദത്തിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. ഒരു കപ്പ് ഗ്രീൻ ടീ മനസിന് സമാധാനവും സന്തോഷവും നൽകുന്ന മസ്തിഷ്ക തരംഗങ്ങളെ ഉത്തേജിപ്പിക്കും. ഇതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുകയും വിശ്രമം കിട്ടുകയും ചെയ്യുന്നു.
2. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
പഠനങ്ങൾ പ്രകാരം രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് ഉപാപചയപ്രവർത്തനത്തെ ഉത്തേജിപ്പിക്കും. നിങ്ങൾ ഉറങ്ങുമ്പോൾ പോലും കൊഴുപ്പ് എരിച്ചുകളയാൻ ശരീരത്തെ ഇത് സഹായിക്കും. ഗ്രീൻ ടീയ്ക്ക് ഉപാപചയപ്രവർത്തനം 4% വരെ വർധിപ്പിക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗ്രീൻ ടീയിലെ തെർമോജെനിക് ഗുണങ്ങൾ ശരീരത്തിലെ കൊഴുപ്പ് കൂടുതൽ ഫലപ്രദമായി കത്തിക്കാൻ സഹായിക്കുന്നു.
3. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു
ഉറങ്ങുന്നതിനുമുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷണ ഫലങ്ങൾ കാണിക്കുന്നു. ഇത് രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുകയും ചെയ്യും. ദിവസവും അഞ്ചോ അതിലധികമോ കപ്പ് ഗ്രീൻ ടീ കുടിക്കുന്ന ആളുകൾക്ക് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കുറവാണെന്നും മൊത്തത്തിലുള്ള മരണ സാധ്യത 15% കുറവാണെന്നും ജപ്പാനിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.
4. നല്ല ഉറക്കം നൽകുന്നു
ആരോഗ്യത്തോടെയിരിക്കാൻ ഓരോ രാത്രിയും ഏകദേശം 8 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറക്കമില്ലായ്മയോ മറ്റ് ഉറക്ക പ്രശ്നങ്ങളോ ഉള്ളവർക്ക്, ഗ്രീൻ ടീ ഒരു പരിഹാരമാണ്. ഗ്രീൻ ടീയിലെ എൽ-തിനൈൻ ശക്തമായ ഒരു അമിനോ ആസിഡാണ്. ഇത് നിങ്ങളെ വിശ്രമിക്കാൻ സഹായിക്കുകയും സമ്മർദം കുറയ്ക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു.
.jpg)


