എരിവൽപ്പം കൂടിയാലെന്താ, പച്ചമുളക് കഴിക്കുന്നതിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിൽ

google news
Control Green Chilli

എല്ലാ ഭക്ഷണങ്ങളിലും നാം ചേർത്ത് വരുന്ന ഒന്നാണ് പച്ചമുളക്. എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലെ പോലെ വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്. എന്നാൽ, വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്.

പച്ചമുളകിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളെ അകറ്റി നിർത്താനും പച്ചമുളകിന് കഴിയും. വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാൽ നിങ്ങളുടെ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. കൂടാതെ പച്ചമുളകിൽ വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.


മാനസിക സമ്മർദ്ധവും വേദനയും കുറയ്ക്കാൻ വേണ്ടിയുള്ള മൂലകമാണ് എൻഡോർഫിൻസ്. പച്ചമുളക് കഴിച്ചാൽ ശരീരത്തിൽ സ്വാഭാവികമായി എൻഡോർഫിൻസ് ഉൽപ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മർദ്ദം കുറയ്ക്കാനാകും. 

പച്ചമുളകിൽ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌ന് കൊളസ്‌ട്രോളും അതുപോലെ ട്രൈഗ്ലിസെറൈഡ്‌സിന്റെയും അളവ് കുറയ്‌ക്കാൻ കഴിയും. മുളക് ഉപയോഗിക്കാത്തവരെക്കാൾ ഉപയോഗിക്കുന്നവർക്ക് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രോസ്‌റ്റേറ്റ് ക്യാൻസർ തടയാൻ പച്ചമുളകിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. പച്ചമുളകിലെ കാപ്‌സെയ്ൻ ആണ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നത്.

എരിവ് കൂടുതൽ കഴിക്കുന്നത് വയറിന് നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ പച്ചമുളക് കഴിക്കുന്നത് ഉദര രോഗങ്ങൾ പ്രത്യേകിച്ച് കുടൽ സംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

തലവേദന ഇല്ലാതാക്കാൻ പച്ചമുളക് കഴിക്കുന്നതു വഴി സാധിക്കും. മുളകിൽ കാണപ്പെടുന്ന കാപ്‌സെയ്ൻ എന്ന പദാർത്ഥമാണ് തലവേദന കുറയ്‌ക്കുന്നത്. കാപ്‌സെയ്ൻ വേദനയുടെ സാദാ തലവേദനയ്‌ക്ക് പുറമേ  സൈനസൈറ്റിസും പരിഹരിക്കാൻ പച്ചമുളകിന് സാധിക്കും.

സന്ധിവാതമുള്ളവരുടെ രക്തത്തിലും സന്ധികൾ മുങ്ങിയിരിക്കുന്ന സൈനോവിയൽ ഫ്ളൂയിഡിലും സബ്സ്റ്റൻസ് പിയുടെ അളവ് കൂടുതലായിരിക്കും. ഇതും ക്രമീകരിക്കാൻ കാപ്‌സെയ്‌ന് കഴിയും.

ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പച്ചമുളക്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കലോറിയും കുറവാണ്. അതിനാൽ ശരീര ഭാരം കുറയ്‌ക്കാനുള്ള ഏത് ഭക്ഷണക്രമത്തിലും പച്ചമുളകിനെ ഉൾപ്പെടുത്താം. മുളകിന്റെ എരിവാണ് ശരീര ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നത്.

പച്ചമുളകിലെ ഘടങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഉത്തമമാണ്. മാത്രമല്ല മെറ്റബോളിസം മെച്ചപ്പെടുത്തുകയും കുറച്ച് ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ ശരീര ഭാരം കുറയുന്നതിലേക്ക് വഴിവെക്കും.


 

Tags