ഭാരം കുറയ്ക്കാൻ കിടിലൻ ജ്യൂസ്

lose weight
lose weight

ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതില്‍ ഫൈബറും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും തടി കുറയ്ക്കാനും ഗുണം ചെയ്യും. 100 മില്ലിലിറ്റര്‍ ക്യാരറ്റ് ജ്യൂസില്‍ 39 കലോറിയാണുള്ളത്.

tRootC1469263">

വെള്ളരിക്ക ജ്യൂസും ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമാണ്. കൂടാതെ ഇതില്‍ ഫൈബറും വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ വെള്ളരിക്ക ജ്യൂസ് വിശപ്പിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.


ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ചീരയിട്ട ജ്യൂസും കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് കുടിക്കുന്നത് നല്ലതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ് അടിച്ച് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതിൽ കലോറി കുറവാണ്, അതില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.ശരീരഭാരം കുറയ്ക്കാനും വയറു കുറയ്ക്കാനും ഇത് നല്ലതാണ്.
--
അത്തിപ്പഴം  പാലിൽ കുതിർത്ത കഴിച്ചാൽ .....
അത്തിപ്പഴം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ഷററാത്തിനു നൽകും . ഫൈബർ ധാരാളമടങ്ങിയ അത്തിപ്പഴത്തില്‍ മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, വിറ്റാമിന്‍ എ, കെ, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പാലില്‍ കുതിര്‍ത്ത് കഴിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

രാത്രി കിടക്കുന്നതിന് മുന്‍പ് അത്തിപ്പഴം കുതിര്‍ത്ത പാല്‍ കുടിക്കുന്നത് മെലാറ്റോണിന്‍ ഉത്പ്പാദിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും ഗുണം ചെയ്യും. കൂടാതെ ഇവ രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറവുമായ അത്തിപ്പഴം പാലില്‍ കുതിര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കോളിന്‍ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത പാല്‍ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

അത്തിപ്പഴം കുതിര്‍ത്ത പാല്‍ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. പാലില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിച്ചാല്‍ ദഹനം മെച്ചപ്പെടും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ പ്രതിരോധിക്കും. കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും

Tags