സർക്കാരിൻ്റെ കാൻസർ പ്രതിരോധ പരിശോധന ; 10 ദിവസത്തിനിടെ അർബുദ രോഗം കണ്ടെത്തിയത് 30 പേരില്‍
Feb 15, 2025, 18:15 IST


സംസ്ഥാന സർക്കാരിൻ്റെ കാൻസർ പ്രതിരോധ പരിശോധനയിൽ 10 ദിവസത്തിനിടെ 30 പേർക്ക് പുതിയതായി അർബുദ രോഗം കണ്ടെത്തി. സ്‌ക്രീനിംഗിനായി സർക്കാർ ആശുപത്രികളിൽ എത്തിയത് 1.11 ലക്ഷം പേരാണ്. 5245 പേര്‍ക്ക് തുടര്‍പരിശോധന നടത്തിയതിലാണ് 30 പേർക്ക് അർബുദം സ്ഥിരീകരിച്ചത്.
20 പേര്‍ക്ക് സ്തനാര്‍ബുദവും 7 പേര്‍ക്ക് ഗര്‍ഭാശയഗള കാന്‍സറും 3 പേര്‍ക്ക് വായിലെ കാന്‍സറും ഉണ്ടെന്നാണ് കണ്ടെത്തിയത്. ഭൂരിഭാഗം പേർക്കും കാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടെത്തിയതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണെന്ന് അറിയിച്ച ആരോഗ്യ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്നും നിർദേശിച്ചു. ഫെബ്രുവരി 4 ന് ലോക കാൻസർ ദിനത്തിൽ തുടങ്ങിയ പ്രതിരോധ ക്യാംപയിൻ്റെ ആദ്യഘട്ടം മാർച്ച് 8 വരെയാണ്.