മുടിയെ ശക്തിപ്പെടുത്തി കൊഴിച്ചിൽ തടയുന്നതിന് നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കൂ

google news
nellikka

മുടി സംരക്ഷണത്തിനുള്ള ഒരു അത്ഭുത പ്രതിവിധിയായി ആയുർവേദത്തിൽ കണക്കാക്കപ്പെടുന്ന ഒന്നാണ് നെല്ലിക്ക . ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവ മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി മുടിയുടെ വളര്‍ച്ചയ്ക്കും അഴകിനും വളരെ പ്രധാനപ്പെട്ടതാണ്.ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു.

nellikka

 രക്തം ശുദ്ധീകരിക്കുകയും മുടിയുടെ അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്, ഇത് താരൻ, മറ്റ് ഫംഗസ് അണുബാധകൾ എന്നിവ തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങൾ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, മുടികൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങൾക്ക് ഇന്ത്യൻ നെല്ലിക്ക ഉപയോഗിക്കാം.

നെല്ലിക്ക കഴിക്കുന്നതും അതുപോലെ തന്നെ നെല്ലിക്ക ജ്യൂസ് അടിച്ച് കുടിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. മുടി കൊഴിച്ചില്‍ അകറ്റും. അതുപോലെ തന്നെ മുടിയ്ക്ക് നല്ല ഉള്ളും ബലവും വരാന്‍ ഇത് സഹായിക്കുന്നുണ്ട്. നെല്ലിക്ക തലയില്‍ പുരട്ടിയാല്‍ മാത്രമല്ല, എന്നും രാവിലെ കുറച്ച് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും നല്ലതാണ്

nellikka

മുടി വളരാൻ നെല്ലിക്കയും തൈരും ഒരുമിച്ച് ഉപയോഗിക്കാവുന്നതാണ്. രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടിയിലേക്ക് ഒരു ടീസ്പൂൺ തെെര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് സ​ഹായിക്കും. ഈ മിശ്രിതം തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ പ്രശ്നങ്ങളെ പരി​ഹരിക്കാം

ഒരു ബൗളിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ നെല്ലിക്ക ജ്യൂസും മിക്സ് ചെയ്ത് തലയിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. നാരങ്ങനീരിൽ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്.

Tags