ഇടതൂർന്ന മുടി വളരാൻ നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിക്കൂ

google news
nellikka

മുട്ടറ്റം മുടിയൊന്നും ആശയില്ലെങ്കിലും ഉള്ള മുടി നല്ലതു പോലെ കരുത്താര്‍ന്ന് ആരോഗ്യത്തോടെ വളരണം എന്നാഗ്രഹിയ്ക്കുന്ന
വരാണ് നമ്മളിൽ പലരും .നല്ല മുടിയ്ക്ക് പാരമ്പര്യം മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ അടിസ്ഥാനമായി വരുന്നു. നല്ല മുടി വളരണമെങ്കില്‍ പല ഘടകങ്ങളും ഒരുമിച്ചു വരണം. മുടി വളരാനും മുടി ആരോഗ്യത്തിനും പ്രകൃതിദത്ത വഴികള്‍ തന്നെയാണ് ഗുണം നല്‍കുക.

മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക. കാണാൻ ചെറുതാണെങ്കിലും  ആരോഗ്യ, സൗന്ദര്യ, മുടി സംബന്ധമായ ഗുണങ്ങളില്‍ ഇതു മുന്‍പനാണ്. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു കറുപ്പു ലഭിയ്ക്കാനും ഇതേറെ നല്ലതാണ്.

വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ജലദോഷം, പ്രമേഹം, അർബുദം, വന്ധ്യത എന്നിവപോലും ചികിത്സിക്കാൻ ആയുർവേദത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുവാനും വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും ഗുണകരമാണ്.

nellikka
മുടിയുടെ അമൃതമായി നെല്ലിക്ക കണക്കാക്കപ്പെടുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.


ശിരോചർമ്മം വൃത്തിയാക്കാനും പരിപോഷിപ്പിക്കാനും മുടിക്ക് തിളക്കം നൽകാനും നെല്ലിക്കയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പൊടി, മലിനീകരണം, പുക, ഹെയർ സ്റ്റൈലിംഗ് ഉപകരണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കും. അകാല നരയിൽ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.

മുടി പൊട്ടി പോകുന്നത് തടയാൻ നെല്ലിക്കയും കരിവേപ്പിലയും ചേർത്തുള്ള ഹെയർമാസ്ക് നല്ലതാണ്. മാത്രമല്ല മുടിയിലേക്ക് ഇറങ്ങി ചെന്ന് മുടി ഇഴകൾക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും ഈ മാസ്ക് സഹായിക്കുന്നു. മാസ്ക് തയ്യാറാക്കാനായി നെല്ലിക്കയ്ക്കും കറിവേപ്പിലയ്ക്കുമൊപ്പം അൽപ്പം തൈരും ചേർത്ത് കൊടുത്ത് നന്നായി കുഴമ്പു പരിപത്തിൽ അരച്ചെടുക്കാം. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകിക്കളയാം

 nellikka

അതോടൊപ്പം, മുടിക്കും ചർമ്മത്തിനും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ നെല്ലിക്കയ്ക്ക് കഴിയും.

നെല്ലിക്കയുടെ നീര് തലയോട്ടിയിൽ പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുന്നതിനും താരൻ അടിഞ്ഞുകൂടുന്നത് തടയുന്നതിനും സഹായിക്കും. കൂടാതെ ഇത് മൂലമുണ്ടാകുന്ന ചൊറിച്ചിൽ അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.


നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് മുടിയുടെ പൊട്ടൽ കുറച്ച് മുടികൊഴിച്ചിൽ തടയാനും സഹായിക്കും. ഇത് മാത്രമല്ല തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും ഉത്തമമാണ്.

 nellikka

രണ്ടോ മൂന്നോ സ്പൂൺ നെല്ലിക്ക ജ്യൂസ് മൈലാഞ്ചിപൊടിയുമായി കലർത്തി മുടിയിൽ പുരട്ടിയ ശേഷം  ഒരു അരമണിക്കൂർ കഴിഞ്ഞു കഴുകുക. ഇത് മുടിക്ക് തിളക്കം കൂട്ടുന്നതിന് കട്ടിയുള്ളതാക്കുകയും ചെയ്യുന്നു.

രണ്ടോ മൂന്നോ ടേബിൾസ്പൂൺ നെല്ലിക്ക ജ്യൂസ് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി ചേർത്ത് മുടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.


നെല്ലിക്കയും കറിവേപ്പിലയും ചേർത്തുള്ള എണ്ണ മുടിയെ വേരിൽ നിന്ന് തന്നെ ബലപ്പെടുത്തി ഇടതൂർന്ന കരുത്തുറ്റ മുടി വളരാൻ സഹായിക്കും. ഉണങ്ങിയ നെല്ലിക്കയാണ് ഈ എണ്ണ തയ്യാറാക്കാൻ ആവശ്യം. ഇവ ആയുർവേദ കടകളിൽ ലഭ്യമാകും. ഒരു കൈ നിറയെ കറിവേപ്പിലയും എടുക്കാം. ഇവ രണ്ടും എണ്ണയിൽ ചേർത്ത് നന്നായി ചൂടാക്കി കാച്ചിയെടുക്കാം. അതിന് ശേഷം തണുക്കാൻ വെച്ച് അരിച്ചെടുത്ത് തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം.

 

Tags