കരളിനെ വിഷവിമുക്തമാക്കാൻ നെല്ലിക്ക കഴിക്കാം

gooseberry
gooseberry

’ പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക.അതുകൊണ്ട് തന്നെ ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായികമാണ്. വിറ്റാമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതാണ്. അതുപോലെ തന്നെ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.

tRootC1469263">


നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബര്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുന്നതിനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

നെല്ലിക്ക കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മോശം കൊളസ്‌ട്രോള്‍ തടയാനും സഹായികമാണ്.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കരളിനെ വിഷവിമുക്തമാക്കാനും അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങള്‍ നെല്ലിക്കയിലുണ്ട്. നെല്ലിക്ക കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മകോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രായമാകല്‍ വൈകിപ്പിക്കാനും ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കാനും വ്യക്തവും ആരോഗ്യകരവുമായ നിറം നിലനിര്‍ത്താനും സഹായിക്കുന്നു.

Tags