നെല്ലിക്കയ്ക്ക് ഒപ്പം കറിവേപ്പില കൂടി ചേർത്ത് കഴിക്കൂ

gooseberry juice

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ നെല്ലിക്കയും കറിവേപ്പിലയും വളരെ ആരോഗ്യകരവും ശരീരത്തിന് ഗുണം ചെയ്യുന്നവയുമാണെന്ന് അവർ പറഞ്ഞു. ഇവ രണ്ടും ഒരുമിച്ച് ചേർത്താൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ആരോഗ്യമുള്ള മുടി

നെല്ലിക്കയിൽ വിറ്റാമിൻ സിയും കറിവേപ്പിലയിൽ ബീറ്റാ കരോട്ടിനും ധാരാളം ഉള്ളതിനാൽ നെല്ലിക്ക കറിവേപ്പിലയുമായി സംയോജിപ്പിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവ രണ്ടും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും അകാല നര കുറയ്ക്കാനും സഹായിക്കും.


2. പ്രമേഹം മാറ്റാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും

ഈ കോമ്പിനേഷൻ പ്രമേഹത്തെ മാറ്റാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും. കാരണം രണ്ടിലും നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കാൻ സഹായിക്കും.


3. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം

നെല്ലിക്കയും കറിവേപ്പിലയും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. വിറ്റാമിൻ സി അല്ലെങ്കിൽ ഇ അല്ലെങ്കിൽ കരോട്ടിനോയിഡുകൾ പോലുള്ള ചില പോഷകങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ഇവ കോശങ്ങളെ ദൈനംദിന നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തിളങ്ങുന്ന ചർമ്മം നൽകാനും സഹായിക്കും.

നെല്ലിക്കയോടൊപ്പം കറിവേപ്പില എങ്ങനെ കഴിക്കാം?

ഇവ രണ്ടും വെവ്വേറെയായി കഴിക്കാം. അതല്ലെങ്കിൽ നിങ്ങളുടെ വെജിറ്റബിൾ ജ്യൂസിൽ ചേർത്ത് കഴിക്കാം.
 

Tags