പുകവലിയോട് ബൈ ബൈ പറയണോ?ഇതൊന്നു പരീക്ഷിച്ച് നോക്കു

smoke
smoke
നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പികൾ ചിലർക്ക് സഹായകരമാകും. നിക്കോട്ടിൻ പാച്ചുകൾ, ഗമ്മുകൾ, നേസൽ സ്പ്രേ തുടങ്ങിയവ ഡോക്ടറുടെ കൂടി നിർദ്ദേശം പരിഗണിച്ച് മാത്രം സ്വീകരിക്കുക.
    പുകവലിക്കാൻ പ്രചോദനം നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. സ്ഥിരമായി പുകവലിക്കുന്ന സ്ഥലം, നിർബന്ധിക്കുന്ന സൗഹൃദങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
tRootC1469263">
    
    ബോധപൂർവ്വം കാലതാമസം വരുത്തുക. ഓരോ തവണ തോന്നൽ വരുമ്പോൾ ഒരു പത്ത് മിനിറ്റ് കഴിയട്ടെ എന്ന് സ്വയം തീരുമാനിക്കുക. വലിക്കാനുള്ള ചോദന ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോവുക.
    ഒറ്റയൊന്ന് മാത്രം എന്ന തോന്നൽ ഒഴിവാക്കുക. നിർത്തണം. തൽക്കാലം ഒരു തവണ മാത്രം എന്ന് ചിന്തിച്ചാൽ അത് തുടർച്ചയിലേക്കുള്ള പ്രലോഭനമാണെന്ന് സ്വയം തിരിച്ചറിയുക.
    വ്യയാമം പോലുള്ളവ ചെയ്ത് ശാരീരികമായി സജീവമായിരിക്കുക. ഇത് പുകവലിക്കാനുള്ള ത്വര ഇല്ലാതാക്കും.
    മാനസിക സംഘർഷങ്ങളാണ് പലപ്പോഴും പുകയില ഉപയോഗത്തിലേക്ക് നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും സന്തോഷവാനായിരിക്കാനും ശ്രമിക്കുക

Tags