പശുവിൻ പാലിനേക്കാൾ ഗുണമോ? ആട്ടിൻ പാലിന്റെ ഈ അത്ഭുത ഗുണങ്ങൾ തീർച്ചയായും അറിയണം!
ഇന്ത്യയിൽ പാലുപയോഗത്തിന് ആളുകൾ ഏറ്റവും കൂടുൽ ആശ്രയിക്കുന്നത് പശുക്കളെയും എരുമകളെയുമാണ് എന്നാൽ ഇവയുടെ പാലിനേക്കാൾ എത്രയോ ഗുണമേൻമയും ഉപയോഗവും ഉള്ളവയാണ് ആട്ടിൻപാൽ.
പ്രീബയോട്ടിക് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിൻ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളിൽ നിന്നും ആട്ടിൻ പാൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും ദോഷകരമായ ബാക്ടീരിയകളിൽ നിന്നും സംരക്ഷിക്കാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തിൽ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകൾ ആട്ടിൻ പാലിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായത്. ഇവയിൽ അഞ്ചെണ്ണം മുലപ്പാലിലും അടങ്ങിയിട്ടുണ്ട്.
പശുവിൻ പാലാണ് മുലപ്പാലിന് പകരം കൂടുതൽ പേരും നൽകി കൊണ്ടിരിക്കുന്നത്. എന്നാൽ, മുലപ്പാലിന് പകരമായി കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും മികച്ചത് ആട്ടിൻപാൽ തന്നെയാണ്. കുഞ്ഞുങ്ങളിലെ ഡയറിയയ്ക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയയെ തടയാനും ആട്ടിൻപാൽ സഹായിക്കും.
.jpg)

