പ്രമേഹത്തിന് നൂതന ചികിത്സാരീതിയുമായി ഗ്ലൈസീമിയ ആന്റി ഡയബറ്റിക് ക്ലിനിക് 14ന് പ്രവർത്തനമാരംഭിക്കും

കണ്ണൂർ: പ്രമേഹത്തിന് നൂതന ചികിത്സ രീതിയുമായി ഗ്ലൈസീമിയ ആന്റി ഡയബറ്റിക് ക്ലിനിക് കണ്ണൂർ മേലെ ചൊവ്വയിൽ പ്രവർത്തനം ആരംഭിക്കുന്നു. കഴിഞ്ഞ 13 വർഷമായി കണ്ണൂരിൽ പ്രവർത്തിക്കുന്ന ഗ്ലൈ സീമിയ ആന്റി ഡയബറ്റിക് ക്ലിനിക്കിന്റെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം കണ്ണൂർ മേലേ ചൊവ്വയിൽ അസറ്റ് ഹോമിന് സമീപം നവംബർ14 ലോക പ്രമേഹ ദിനത്തിൽ കണ്ണൂർ കോപ്പറേഷൻ മേയർ അഡ്വ. ടി ഒ. മോഹനൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഗ്ലൈസീമിയ ആന്റി ഡയബറ്റിക് ക്ലിനിക് മാനേജിംഗ് ഡയറക്ടർ അനീഷ് കള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശരീരത്തിൽ നഷ്ടപ്പെട്ടു പോകുന്ന ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് കൊണ്ടുള്ള ചികിത്സാ രീതിയാണ് ഗ്ലൈസീമിയ ആന്റി ഡയബറ്റി ക്ലിനിക്കിന്റെ ചികിത്സാരീതി. ഗ്ലൈസീമിയ ഡയബറ്റിക് പ്രോഡക്റ്റിന്റെ ലോഞ്ച് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ടി കെ രമേഷ് കുമാർ കേരള ദിനേശ് സെക്രട്ടറി എ എം കിഷോർ കുമാറിന് നൽകി നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലിനിക്കിൽ പ്രമേഹ ചികിത്സ ചെയ്യുന്നവർക്ക് സൗജന്യ മരുന്ന് വിത രണവും നടക്കും. വാർത്താസമ്മേളനത്തിൽ ഡോക്ടർ ദിവ്യാ ജ്യോതി, ശ്രുതി, മുഹമ്മദ് അക്രം, ഷബീന എന്നിവർ പങ്കെടുത്തു.