ചർമ്മം തിളങ്ങാനായി കഴിക്കേണ്ട പച്ചക്കറികളും പഴങ്ങളും

vegetable
vegetable

ശരീരത്തിൻറെ ആരോഗ്യം പോലെ തന്നെ നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ചർമ്മത്തിൻറെ ആരോഗ്യവും. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. അത്തരത്തിൽ ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം.

tRootC1469263">

1. ക്യാരറ്റ് 

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. 

2. തക്കാളി

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ തക്കാളി സൂര്യരശ്മികൾ ഏറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും ചർമ്മം തിളങ്ങാനും സഹായിക്കും. 

3. അവക്കാഡോ 

അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാൽ അവക്കാഡോ കഴിക്കുന്നത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നാനും സഹായിക്കും. 

4. ചീര 

വിറ്റാമിൻ എ, സി, കെ, അയേൺ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. 

5. ബെറി പഴങ്ങൾ

ആന്റി ഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.  

6. ഓറഞ്ച്

വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും ചെയ്യുന്നു. 

Tags