ചർമത്തിന് തിളക്കം വേണോ?; പരീക്ഷിക്കാം പ്രകൃതിദത്ത പാനീയം

skin
skin


കക്കരിക്ക
വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, B-6, റൈബോഫ്‌ളവിൻ, ഫോളേറ്റ്, ഇരുമ്പ്, സിലിക്ക, കാത്സ്യം, സിങ്ക് എന്നിവയടങ്ങിയതാണ് കക്കരിക്ക. ചർമത്തെ പുനരുജ്ജീവിപ്പിക്കാനും ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു.

കറിവേപ്പില
കറിവേപ്പിലയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയടങ്ങിയിട്ടുണ്ട്. മാത്രമല്ല, സൂക്ഷ്മാണുക്കളെ തടയാനും സാഹായിക്കുന്നു. ഇത് ചർമത്തിൽ മുഖക്കുരുവും മറ്റുമുണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.

tRootC1469263">

പൊതിയിനയും നെല്ലിക്കയും
പൊതിയിനയിൽ സാലിസിലിക് ആസിഡ്, ആന്റി-ബാക്ടീരിയൽ, ആന്റി-ഇൻഫ്‌ളമേറ്ററി ഘടകങ്ങൾ എന്നിവയെല്ലാം ടങ്ങിയതിനാൽ ഇത് പ്രകൃതിദത്തമായ ചർമം പ്രദാനംചെയ്യുന്നു.

നെല്ലിക്ക
വിറ്റാമിൻ സി, ആന്റിഡോക്‌സിഡന്റ് എന്നിവയടങ്ങിയ നെല്ലിക്ക നല്ല ചർമത്തിന് സഹായിക്കുന്നു.

ജ്യൂസ് തയ്യാറാക്കുന്ന വിധം
കക്കരി -1
കറിവേപ്പില 7-8
പൊതിയിന 5-6
നെല്ലിക്ക - 1
ഉപ്പ്
ഒരു ഗ്ലാസ് വെള്ളം
ജീരകം 1/4 ടീ സ്പൂൺ

ഇവയെല്ലാം ഒരുമിച്ച് ബ്ലെൻഡ് ചെയ്‌തെടുത്താൽ ഈ സിമ്പിൾ ജ്യൂസ് റെഡി. 
 

Tags