ആസ്റ്റർ ഗാർഡിയൻസ് ഗ്‌ളോബൽ നഴ്‌സിങ്ങ് അവാർഡ്‌സ്- 2025 ഗ്രാൻഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു

Global health experts announced as Aster Guardians Global Nursing Awards- 2025 Grand Jury members
Global health experts announced as Aster Guardians Global Nursing Awards- 2025 Grand Jury members

കൊച്ചി : ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ യുഎഇയിലെ ദുബായ് വേദിയാകുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്‌ളോബൽ നഴ്‌സിങ്ങ് അവാർഡ്‌സ് 2025ന്റെ ഗ്രാൻഡ് ജൂറിയെ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണ രംഗത്തെ ആഗോള വിദഗ്ധരായ അഞ്ച് പേരെയാണ് ഗ്രാൻഡ് ജൂറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

tRootC1469263">

ബോട്‌സ്‌വാനയിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, പാർലമെന്റംഗവും, ആഫ്രിക്കൻ ലീഡേർസ് മലേറിയ അലയൻസ് സ്‌പെഷ്യൽ അംബാസഡറും, ഗ്‌ളോബൽ എച്ച്‌ഐവി പ്രിവെൻഷൻ കോ അലീഷൻ കോ-ചെയർ പേഴ്‌സണുമായ ഷൈയ്‌ല ട്‌ലോ, സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡബ്ല്യൂഎച്ച്ഒ കൊളാബറേറ്റിങ്ങ് സെന്റർ ഫോർ നഴ്‌സിങ്ങിന്റെ അഡ്ജങ്ക്റ്റ് പ്രൊഫസറും, ഹ്യൂമൺ റിസോർസസ് ഫോർ ഹെൽത്ത് ജേർണലിന്റെ എഡിറ്റർ ഓഫ് എമരിറ്റസുമായ ജെയിംസ് ബുക്കാൻ, ഒബിഇ അവാർഡ് ജേതാവ് ((ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ), സ്വതന്ത്ര ഹെൽത്ത് കെയർ കൺസൾട്ടന്റ്, എൻഎച്ച്എസ് സെൻട്രൽ-നോർത്ത് വെസ്റ്റ് ലണ്ടൻ മൂൻ സിഇഒ, റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുൻ സിഇഒയുമായ ഡോക്ടർ പീറ്റർ കാർട്ടർ, ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷൻ പ്രസിഡന്റ് ഇലക്റ്റ്, ഫ്രാൻസിലെ അക്‌സാ  എസൻഷ്യോൾ സീനിയർ കൺസൾട്ടന്റ്,  യുക്കെയിലെ ഹെൽത്ത്ഫോർഓൾ അഡ്വൈസറിയുടെ മാനേജിങ്ങ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. നിതി പാൽ, ഏഷ്യാ ഹെൽത്ത് കെയർ ഹോൾഡിങ്ങ്‌സ് എക്‌സിക്യൂട്ടീവ് ചെയർമാൻ, ടിപിജി ഗ്രോത്ത് സീനിയർ അഡൈ്വസർ, നീയോനേറ്റ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജനറൽ കൗൺസിൽ മെംബർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വിശാൽ ബാലി എന്നിവരാണ് ഗ്രാൻഡ് ജൂറി അംഗങ്ങൾ.
 
ആസ്റ്റർ ഗാർഡിയൻസ് ഗ്‌ളോബൽ നഴ്‌സിങ്ങ് അവാർഡ്‌സ് നാലാം എഡിഷനിലേക്ക് കടക്കുമ്പോൾ ഈ പുരസ്‌ക്കാരവേദിയുടെ വളർച്ചയും ആഗോള ആരോഗ്യ പരിചരണ രംഗത്ത് ഈ അംഗീകാരം സൃഷ്ടിച്ച സ്വാധീനവും കാണാനാകുന്നത് ഏറെ സന്തോഷം നൽകുന്നതായി ഈ അവസരത്തിൽ പ്രതികരിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.  

199 രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരിൽ നിന്നും 100,000ലധികം രജിസ്‌ട്രേഷനുകൾ ലഭിച്ചതിലൂടെ മികച്ച പ്രതികരണമാണ് ഇത്തവണയും പുരസ്്ക്കാരത്തിന് ലഭിച്ചത്. ആഗോള രംഗത്തെ നഴ്‌സിങ്ങ് മികവിനെ തിരിച്ചറിയാനുള്ള സാധ്യതകൾക്കൊപ്പം ഏറ്റവും മികവുറ്റ 10 മത്സരാർത്ഥികളെത്തുമ്പോൾ, സമൂഹത്തിനും, ആരോഗ്യ പരിരണ രംഗത്തിനും മികച്ച സംഭാവനകളേകിയ ഒരു നഴ്‌സിനെ ജേതാവായി തിരഞ്ഞെടുക്കുക എന്ന വെല്ലുവിളിയും നിയോഗിക്കപ്പെട്ടെ ഗാൻഡ് ജൂറിയെ കാത്തിരിക്കുന്നു. 250,000 യുഎസ് ഡോളർ സമ്മാനത്തുകയുള്ള അവാർഡാണ് ജേതാവിന് ലഭിക്കുകയെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

Tags