ഗ്ലാസ് സ്കിൻ സ്വന്തമാക്കാം ദിവസങ്ങൾക്കുള്ളിൽ

glowing skin
glowing skin
ബദാം വെള്ളത്തിൽ കുതിർത്തു കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചർമ്മ പരിചരണത്തിനും ബദാം ഉപയോഗിക്കാം. ആൻ്റി ഓക്സിഡൻ്റകളുടെയും, ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടമാണ് ബദാം. കൂടാതെ അതിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം നിർനിർത്തുന്നതിനും മുഖക്കുരു, വരൾച്ച, ടാൻ എന്നിവ അകറ്റാനും സഹായിക്കും. 
tRootC1469263">
ബദാം ക്ലെൻസർ
ബദാം തൊലി കളഞ്ഞ് അരച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ ജ്യൂസ് ഒഴിക്കാം. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പാലും ക്രീമും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം മുഖത്ത് പുരട്ടി10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ബദാം സ്ക്രബ്
ബദാമിനൊപ്പം കൊക്കോ, നാരങ്ങ ജ്യൂസ്, കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് അരച്ചെടുക്കാം. അത് മുഖത്ത് പുരട്ടി 5 മിനിറ്റിന് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 
ബദാം എണ്ണ
ബദാം എണ്ണ ചെറുചൂടോടെ മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യാം. രാവിലെ ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകി കളയാം

Tags