പനിയും ജലദോഷവും കുറയ്ക്കാൻ ഇഞ്ചി
Feb 27, 2025, 08:12 IST


ചേരുവകൾ
ഇഞ്ചി അരച്ചത്- 50 ഗ്രാം
ശർക്കര- 200 ഗ്രാം
കറുത്ത ഉപ്പ്- 1/4 ടൂസ്പൂൺ
കുരുമുളക്- 1/4 ടീസ്പൂൺ
മഞ്ഞൾ- 1/4 ടീസ്പൂൺ
നെയ്യ്- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഇഞ്ചി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നന്നായി അരച്ചെടുക്കാം.
അതിലേയ്ക്ക് ശർക്കര പൊടിച്ചതു ചേർക്കാം.
ഇത് ഒരു പാനിലേയ്ക്കു മാറ്റി അടുപ്പിൽ വച്ച് കുറഞ്ഞ തീയിൽ ഇളക്കി കൊടുക്കാം.
tRootC1469263">
ശർക്കര അലിഞ്ഞു വരുമ്പോൾ കുരുമുളക് പൊടിച്ചത്, ഒരു നുള്ള് മഞ്ഞൾപ്പൊടി, കറുത്ത് ഉപ്പ് എന്നിവ ചേർത്തിളക്കാം.
കുറുകി വരുമ്പോൾ ഒട്ടിപിടിക്കാതിരിക്കാൻ നെയ്യ് ചേർക്കാം.
വെള്ളം വറ്റി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
ഒരു ബട്ടർ പേപ്പർ പരന്ന പാത്രത്തിൽ വച്ച് ഇതിൽ നിന്നും അൽപം വീതം ചെറിയ വട്ടത്തിൽ അതിലേയ്ക്കു മാറ്റാം.

തണുത്ത് കഴിഞ്ഞ് വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം